കോഴിക്കോട്: ശബരിമലയില്‍ എന്തു വില കൊടുത്തും യുവതികളെ കയറ്റിയേ അടങ്ങൂ എന്ന തീരുമാനം നടപ്പാക്കാന്‍ വിശ്വാസികളല്ലാത്ത പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ ഡിവൈഎഫ്ഐക്കാരെ അണിനിരത്തി ആചാര ലംഘനത്തിനാണ് ശ്രമം. വിശ്വാസികളെ അടിച്ചമര്‍ത്തി യുവതികളെ കയറ്റാമെന്ന് സിപിഎം വ്യാമോഹിക്കണ്ട.
സിപിഎമ്മുകാരുടെ മാത്രം മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന് ദിവസവും തെളിയിക്കുകയാണ്. ധാര്‍ഷ്ട്യമുള്ള ഭരണാധികാരികളെ വലിച്ച് താഴെ ഇറക്കിയ ചരിത്രം ഇന്ത്യയിലുണ്ട്. ത്രിപുരയിലും ബംഗാളിലും ഇതു കണ്ടതാണ്. പിണറായിയെ കാത്തിരിക്കുന്നത് ഇതേ അവസ്ഥയാണ്.
ഓഖിയും പ്രളയവും ഉണ്ടായപ്പോള്‍ ദുരിതബാധിത സ്ഥലം സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി സന്ദീപാനന്ദഗിരിയുടെ കാറ് കത്തിയപ്പോള്‍ മാത്രം ഓടിയെത്തി. മധുവിന്റെയും ശ്രീജിത്തിന്റെയും വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി കുണ്ടമണ്കടവിലെത്തി. വലിയൊരു ഗൂഢാലോചനയാണ് അവിടെ നടന്നത്.
വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ ഹനിച്ച് ഒരു യുവതിയും ശബരിമലയില്‍ എത്തില്ല. കണ്ണൂരിലെ പാലാട്ട്കാവിലും അണ്ടല്ലൂര്‍ കാവിലും സ്ത്രീകള്‍ക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഉണ്ട്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിയന്ത്രിക്കുകയും ശബരിമലയില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെടുകയുമാണ്. അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: