ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പംഗ്കല്‍ പിനാംഗിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു വീണു. ലയണ്‍ എയറിന്റെ ജെടി 610 വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ 188 യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ എയര്‍ ട്രാഫിക കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
വിമാനം തകര്‍ന്ന് കടലില്‍ പതിച്ചതായി ഇന്തോനേഷ്യന്‍ റെസ്ക്യൂ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് യൂസുഫ് ലത്തീഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് എയര്‍ ലൈന്‍ മേധാവി എഡ്വാര്‍ഡ് സിററ്റ് പറഞ്ഞു. അതേസമയം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടതായി ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോയിങ്ങ് 737 മാക്സിന്റെ പുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 2016 മുതല്‍ ആണ് ഈ മോഡല്‍ വിമാനം ഉപയോഗിക്കാന്‍ ആരംഭിച്ചത്.
കഴിഞ്ഞ ഓഗസ്തില്‍ ആണ് ലയണ്‍ എയര്‍ ഈ മോഡല്‍ വിമാനം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട വിമാനമോഡലുകള്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ പ്രശ്നങ്ങള്‍ കാണിച്ചിരുന്നതായി ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ഗെറി സോട്ട്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: