പഴയങ്ങാടി: കോഴിക്കോട് നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് വഴിതെറ്റി വെങ്ങര ഗ്രാമത്തിലെ പോക്കറ്റ് റോഡ് വഴി ജനസാന്ദ്രതയുള്ള ഗ്രാമത്തിലെത്തിയത്. പൂലര്‍ച്ചക്ക് നാല് മണിയോടെയാണ് റോഡ് തടസപ്പെട്ട നിലയില്‍ നാട്ടുകാര്‍ കാണുന്നത്. ഗ്രാമീണമേഖലയിലൂള്ള റോഡില്‍ രണ്ട് ഗ്യാസ് ടാങ്കര്‍ ലോറി കണ്ടത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്ന് പഴയങ്ങാടി പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാട്ടുകാരൂടെ സഹായത്തോടെ ഇടുങ്ങിയ റോഡിലൂടെ വാഹനം മാറ്റുകയാണ് ചെയ്തത്. തുടര്‍ന്ന് പോലീസിന് നല്‍കിയ വിവരത്തിലാണ് ഗൂഗിള്‍ മാപ്പ് നോക്കിയുള്ള യാത്രയില്‍ റൂട്ട് തെറ്റായി കാണിച്ചതാണ് വഴിതെറ്റാന്‍ കാരണമായത് എന്ന നിഗമനത്തില്‍ എത്തിയത്. നിരവധി വീടുകളിലേക്കുള്ള സര്‍വ്വീസ് ലൈനുകളും കേബിള്‍ ലൈനുകള്‍ക്കും കേടുപാട് സംഭവിച്ചു. കെഎസ്ഇബി അധികൃതരുടെ സംയോജിതമായ ഇടപെടലിനാല്‍ വന്‍ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാര്‍.
















