Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉത്തര മലബാറില്‍ തെയ്യാട്ടത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2018, 06:21 pm IST
in Kannur

 സ്വന്തം ലേഖകന്‍ 

കണ്ണൂര്‍: തറികളുടെയും തിറകളുടെയും നാട്ടില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടിത്തുടങ്ങി. ചെണ്ടയുടെ രൗദ്രതാളത്തോടൊപ്പം ചുവട് വയ്‌ക്കുന്ന വ്യത്യസ്തതയാര്‍ന്ന തെയ്യങ്ങള്‍ ഉത്തരമലബാറിന്റെ മാത്രം പ്രത്യേകതയാണ്. പത്താമുദയത്തിന് ഇന്നലെ കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ വിഷകണ്ഠന്‍ ദൈവത്തിന്റെ തിരുമുടി ഉയര്‍ന്നതോടെയാണ് ഉത്തര മലബാറിലെ തെയ്യങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ വൈകിട്ട് മുതല്‍ ചാത്തമ്പള്ളി ക്ഷേത്രത്തില്‍ വിഷ്‌കണ്ഠന്‍ അടക്കമുള്ള തെയ്യങ്ങളുടെ പുറപ്പാട് നടന്നു. 

തെയ്യപ്പറമ്പുകളില്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഇന്ന് നിത്യകാഴ്ചയാണ്. ഓരോ തെയ്യത്തിനും ഒരു നാടിന്റെ സ്പന്ദനമായ ഐതിഹ്യങ്ങളും കഥകളുമുണ്ട്. വിഷകണ്ഠന്‍ തെയ്യത്തിന്റെ അനുഗ്രഹം നേടാനായി എല്ലാവര്‍ഷവര്‍ഷവും പതിനായിരക്കണക്കിന് ഭക്തരാണ് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തിലെത്താറുള്ളത്. കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി മുക്കില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായി നെല്ലിക്കപ്പാലം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ തുലാം പത്തിനു നടക്കുന്ന പുത്തരി അടിയന്തിരം തന്നെയാണ് പ്രധാന ആഘോഷം. എല്ലാ മാസത്തിലെയും സംക്രമ ദിനത്തിലും മറ്റു പ്രധാന ദിനങ്ങളിലുമാണ് നട തുറക്കുന്നത്. വിഷഹാരിയായ ചാത്തമ്പള്ളി കണ്ഠനെ വിഷകണ്ഠനായി കരുമാരത്തില്ലത്ത് തന്ത്രികളാണ് പ്രതിഷ്ഠിച്ച് ആരാധിച്ചതാണെന്നാണ് വിശ്വാസം. വിഷ രോഗങ്ങള്‍ മാറാനും സര്‍പ്പഭയം അകലാനും ക്ഷേത്രത്തില്‍ നടത്തുന്ന മുട്ടഒപ്പിക്കല്‍ വഴിപാട് പ്രസിദ്ധമാണ്. വിഷകണ്ഠന്‍ ദൈവത്തിന്റെ അനുഗ്രഹം തേടാനും വഴിപാട് നടത്താനും വന്‍ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. വിഷകണ്ഠന്‍, ഗുളികന്‍, എള്ളെടുത്ത് ഭഗവതി എന്നിവരുടെ തോറ്റവും വെള്ളാട്ടവും ക്ഷേത്രത്തില്‍ നടക്കും.

കണ്ണൂരില്‍ വിമാനത്താവളം യഥാര്‍ഥ്യമാവുന്നതോടെ വിദേശികളുടെ എണ്ണം ഇരട്ടിക്കും. വര്‍ഷത്തിന്റെ പകുതിയോളം നീളുന്ന കാവുകളിലെ തെയ്യ ഉത്സവം വിദേശ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് നിത്യവിസ്മയമായിരിക്കും. കാസര്‍ഗോഡ് ജില്ലയിലെ കളിയാട്ടാരംഭം നീലേശ്വരം വീരര്‍കാവിലെ കളിയാട്ടത്തോടെയാണ്. മന്ദംപുറത്ത് കാവില്‍ നടക്കുന്ന കലശത്തോടെ സമാപനവും. കണ്ണൂരില്‍ അണ്ടലൂര്‍ കാവ്, മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങള്‍ തുടങ്ങി നിരവധി പ്രശസ്തമായ കാവുകളിലെ ഉത്സവങ്ങള്‍ക്ക് ശേഷം വളപട്ടണം കളരിവാതുക്കലിലെ ഉത്സവത്തോടെയാണ് കാലവര്‍ഷം തുടങ്ങുമ്പോള്‍ തെയ്യക്കാലം സമാപിക്കുക.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.