പിറ്റ്സ്ബര്‍ഗ്: അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്. ശനിയാഴ്ച രാവിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിലുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നുപേര്‍ പോലീസ് ഓഫീസര്‍മാരാണ്. വെടിവയ്പ് നടത്തിയ അക്രമിയെ കസ്റ്റഡിയിലെടുത്തെന്നാണു പോലീസ് നല്കുന്ന സൂചന.
പ്രാര്‍ത്ഥനാ സമയത്തായിരുന്നു വെടിവയ്പ്. ഈ സമയം നിരവധി പേര് പള്ളിയിലുണ്ടായിരുന്നു. വില്‍ക്കിന്‍സ് അവന്യൂവിനെ ട്രീ ഓഫ് ലൈഫ് സിനഗോഗ്, സ്ക്വിരല്‍ ഹില്ലിലെ ഷേഡി അവന്യു എന്നിവിടങ്ങളില്‍ വെടിവയ്പ് നടന്നതായി പിറ്റ്സ്ബര്‍ഗ് പോലീസ് കമാന്‍ഡര്‍ അറിയിച്ചു.
മരിച്ചവരുടെ എണ്ണം കൃത്യമായി പോലീസ് അറിയിച്ചില്ല. അന്താരാഷ്ട്ര മാധ്യമങ്ങളാണ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: