ന്യൂദല്‍ഹി: ആഗോള ഭീകരതയുടെ വളര്ത്തുനിലമായ പാക്കിസ്ഥാന് ലോക സമാധാനത്തിനു ഭീഷണിയായ രാജ്യമാണെന്ന് റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും സ്ട്രാറ്ററില് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു പുറത്തിറക്കിയ ഹ്യുമാനിറ്റി അറ്റ് റിസ്ക് ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ) എന്ന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്.
അഫ്ഗാന് താലിബാനും ലഷ്കര്‍ ഇ ത്വയ്ബയും അന്താരാഷ്ട്ര സുരക്ഷയ്ക്കു വന്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍, ഭീകരര്‍ ഏറ്റവും സുരക്ഷിതമായി താവളമൊരുക്കി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണു പാക്കിസ്ഥാന്റെ സ്ഥാനം. കൊടുംഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് പാക്കിസ്ഥാനാണെന്നും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കു പിന്തുണ നല്കുന്നതു പാക്കിസ്ഥാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വരുന്ന ദശകത്തില്‍ വര്‍ധിക്കുമെന്നും ആയുധങ്ങളുടെ ദുരുപയോഗവും സാമ്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും 80 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വരും കാലത്ത് ലോകം അഭിമുഖീകരിക്കുന്ന പ്രധാന ഭീകരവാദഭീഷണീകളെ കുറിച്ചും,അവ നേരിടാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
200 ഓളം ഭീകര സംഘടനകളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നാശത്തിലേക്ക് പോകുന്ന ഒരു ഭീകര സംഘടനയാണ് ഐ എസ് എന്നും,ലോകത്തിനു തന്നെ ഭീഷണിയാകുന്ന രീതിയില്‍ വളരുന്നത് അല്‍ ഖ്വയ്ദയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭീകരര്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: