Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖഷോഗിയെ എന്നേക്കുമായി നിശബ്ദനാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 07:40 pm IST
in India

വാഷിങ്ടണ്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി(59)കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. സംഭവത്തില്‍ സൗദി സ്വദേശികളായ 18 പേര്‍ അറസ്റ്റിലായതായും സൗദി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഉണ്ടായ പിടിവലിക്കിടെ ഖഷോഗി കൊല്ലപ്പെട്ടു എന്നാണ്സംഭവത്തെക്കുറിച്ചുള്ള സൗദി ഭാഷ്യം.  എന്നാല്‍ പിടിവലിക്കിടെ ഖഷോഗി എങ്ങനെ കൊല്ലപ്പെട്ടുവെന്നോ അറസ്റ്റിലായ 18 പേര്‍ ആരെല്ലാമെന്നോ സൗദി ഭരണകൂടം വെളിപ്പെടുത്തിയിട്ടില്ല.

തുര്‍ക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തില്‍ ഖഷോഗി അപ്രത്യക്ഷനായി 18 ദിവസത്തിനു ശേഷമാണ് സൗദി അറേബ്യ ഖഷോഗിയുടെ മരണം സ്ഥിരീകരിച്ചത്. വാഷിങ്ടണ്‍ പോസ്റ്റില്‍ ജനശബ്ദം എന്നപേരില്‍ എഴുതിയിരുന്ന പംക്തിയാണ്ഖഷോഗിയെ മാധ്യമലോകത്തു പ്രശസ്തനാക്കിയത്. സൗദി കിരീടാവകാശി എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി. അതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ കാരണമായതും.

തുര്‍ക്കി പോലീസ്‌ സംഘം  ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി ബെല്‍ഗ്രേഡ്‌ വനത്തില്‍ തിരിച്ചല്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവന്നശേഷമാണ് ഖഷോഗി കോണ്‍സുലേറ്റില്‍ മരിച്ചെന്ന സ്ഥിരീകരണം സൗദിയുടെ ഭാഗത്തുനിന്നുണ്ടായതെന്നത് ശ്രദ്ധേയമാണ്.  സൗദിയില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഉള്‍പ്പെട്ട 15 അംഗ കൊലയാളി സംഘം ആദ്യം ഖഷോഗിയുടെ വിരലുകള്‍ മുറിച്ചുമാറ്റുകയും പിന്നീട് ഏതോ വിഷദ്രാവകം കുത്തിവച്ച് നിശബ്ദനാക്കിയശേഷം ശരീരം കഷണങ്ങളാക്കി മുറിച്ച് സൂട്ട്കേസിലാക്കി ബെല്‍ഗ്രേഡ് വനത്തിലോ സമീപത്തെ വയലിലോ മറവു ചെയ്‌തിരിക്കാമെന്നാണ് തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.

പ്രമുഖ സൗദി ആയുധവ്യാപാരി അഡ്നാന്‍ ഖഷോഗിയുടെ അനന്തരവനാണ് ജമാല്‍ ഖഷോഗി. സൗദിയിലെ സമ്പന്ന കുടുംബാംഗം. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ കാമുകന്‍ ദോദി ഫയദിന്റെ(സെക്കന്‍ഡ് കസിന്‍) അടുത്തബന്ധുവുമാണ്.

ഒക്‌ടോബര്‍ 2ന്‌ ഉച്ചയ്‌ക്ക്‌ 1.30നാണ്‌ തുര്‍ക്കിക്കാരിയായ പ്രതിശ്രുത വധു ഹദീസ്‌ സെന്‍ഗിസുമൊത്ത്‌ ഖഷോഗി സൗദി കോണ്‍സുലേറ്റിലെത്തിയത്. ഹദീസുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സൗദിക്കാരി ആദ്യഭാര്യയുമായുള്ള  വിവാഹം നിയമപരമായി വേര്‍പെടുത്തിയതിന്റെ രേഖ ഖഷോഗിക്ക് ആവശ്യമായിരുന്നു. ഇതു  വാങ്ങാനാണ് വാഷിങ്ടണില്‍ നിന്ന് ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. അപേക്ഷകൊടുത്തപ്പോള്‍ ഒക്ടബര്‍ 2ന് ഉച്ചയ്‌ക്കെത്തി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊള്ളാന്‍ അറിയിച്ച് തിരിച്ചുവിടുകയായിരുന്നു.  ഒക്ടോബര്‍ 2നു വൈകിട്ട്‌ 5നാണ്‌ ഖഷോഗിയെ കാണാനില്ലെന്ന വിവരം തുര്‍ക്കി അധികൃതര്‍ക്കു ലഭിക്കുന്നത്‌.

സൗദി സ്ഥാനപതികാര്യാലയത്തിന് ഉള്ളിലേക്കുപോയ ഖഷോഗിയെ മൂന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടര്‍ന്നാണ്‌ ഹദീസാണ്‌ തുര്‍ക്കി അധികൃതരെ വിവരം അറിയിച്ചത്‌. ഈ നേരമത്രയും ഹദീസ് ഖഷോഗിയെ കാത്ത്‌ കോണ്‍സുലേറ്റിനു മുന്നില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. തുര്‍ക്കി അധികൃതര്‍ക്കൊപ്പം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരേയും അവര്‍ വിവരം ധരിപ്പിച്ചിരുന്നു. ഹദീസ്‌ പരാതിപ്പെടുംമുമ്പ്‌ ഖഷോഗി കൊല്ലപ്പെട്ടതായാണ്‌തുര്‍ക്കി പ്രസിഡന്റ്‌ തയ്യിപ്‌ എര്‍ദോഗന്റെ ഉപദേഷ്‌ടാവ്‌ യാസിന്‍ അക്‌തായിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്‌.

ഖഷോഗിയുടെ ആപ്പിള്‍ വാച്ചില്‍ പതിഞ്ഞ ശബ്ദദൃശ്യരേഖകളില്‍ നിന്നാണ് ഖഷോഗി കൊല്ലപ്പെട്ടതെങ്ങനെയെന്ന വിവരം തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ മിറ്റിനു ലഭിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.