Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇങ്ങനെയൊക്കെ പറയാമോ മുഖ്യമന്ത്രീ; തെറ്റ് തിരുത്തണം: അഭിഭാഷക ഉഷാ നന്ദിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 12:29 pm IST
in Kerala

കൊച്ചി: ശബരിമലക്കേസിലെ സുപ്രീം കോടതി നടപടികളുടെ വിശദാംശത്തില്‍ നുണ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസില്‍ കക്ഷിയായിരുന്ന അഭിഭാഷക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നുകില്‍ നുണയാണ്, അല്ലെങ്കില്‍, ഈ നിലപാടിന്റെ പേരില്‍ സര്‍ക്കാര്‍ റിവ്യൂഹര്‍ജി കൊടുക്കണം, അഭിഭാഷകയായ ഉഷാ നന്ദിനി ആവശ്യപ്പെടുന്നു. 

”ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും സുപ്രീം കോടതിയെ ഓര്‍മ്മിപ്പിച്ചു,” എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ സുപ്രീം കോടതി നടപടിയില്‍ ഒരു ഘട്ടത്തിലും അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്ന് ഉഷ നന്ദിനി വിശദീകരിക്കുന്നു. 

ബ്രൂവറീ വിഷയത്തില്‍ തെറ്റ് തിരുത്തിയത് പോലെ, വിശ്വാസികളോട് അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റും സര്‍ക്കാര്‍ തിരുത്തണമെന്നാണ് ആവശ്യം. 

ഉഷ നന്ദിനിയുടെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

 ”മൂന്ന് നേരം അരിയാഹാരം കഴിക്കുന്ന മലയാളികളോട് ഇങ്ങനെ ഒക്കെ പറയാമോ മുഖ്യമന്ത്രി ?

ശബരിമല സ്ത്രീ നിയന്ത്രണങ്ങളും ആയി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വായിച്ച വാര്‍ത്തകുറിപ്പില്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ വിശദീകരിച്ചിട്ടുണ്ട്.

വാര്‍ത്തകുറിപ്പില്‍ ‘സര്‍ക്കാര്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്’ എന്ന തലകെട്ടില്‍ കുറെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ നാല്, അഞ്ച് പോയിന്റുകള്‍ ഇവയാണ്.

പോയിന്റ് നാല്: ഈ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു. ശബരിമല ക്ഷേത്രത്തിന്റെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് വര്‍ഷങ്ങളായി തുടരുന്ന ആചാരമായതിനാലും, അത് വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതിനാലും, ജനങ്ങള്‍ സ്വീകരിച്ചതിനാലും, ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഹൈക്കോടതി വിധി നിലവിലുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.

അഞ്ച്: ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മീഷന്‍ നിയോഗിച്ച് അവരോട് പ്രായവ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതില്‍ നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും ലഭ്യമാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം.

ശബരിമല സ്ത്രീ പ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആയത് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആണ്. ജൂലൈ 19 നും, ആഗസ്ത് ഒന്നിനുമാണ് ജയ്ദീപ് ഗുപ്ത ഈ കേസില്‍ വാദിച്ചത്. ഈ രണ്ട് ദിവസങ്ങളിലും ജയ്ദീപ് ഗുപ്ത ഇത്തരം ഒരു വാദം സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം. ശബരിമല കേസിലെ വാദം നടന്ന എല്ലാ ദിവസങ്ങളിലുംകോടതിയില്‍ ഹാജരുണ്ടായിരുന്ന, ഒരു ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ കേസില്‍ കക്ഷി ചേര്‍ന്ന ഒരു അഭിഭാഷക ആയ എനിക്ക് ഒരു പക്ഷേ ഇംഗ്‌ളീഷ് മനസിലാകാഞ്ഞിട്ടായിരിക്കാം അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്‌സംശയം ഉണ്ടായത്..സംശയം നീക്കാനായി മൂന്ന് നിഷ്പക്ഷ സോഴ്‌സുകളെ ഞാന്‍ ആശ്രയിച്ചു..

കോടതിയില്‍ നിന്ന് അപ്പപ്പോള്‍ വാദങ്ങള്‍ ലൈവ് ആയി ട്വീറ്റ് ചെയ്യുന്ന ‘ലൈവ് ലോ’യിലും, ‘ബാര്‍ ആന്‍ഡ് ബെഞ്ചി’ലും ആണ് ആദ്യം നോക്കിയത്. ജയ്ദീപ് ഗുപ്ത നടത്തിയ പ്രധാന വാദങ്ങള്‍ ഒക്കെ ‘ലൈവ് ലോ’യും ‘ബാര്‍ ആന്‍ഡ് ബെഞ്ചും’ ട്വീറ്റ് ചെയ്തിട്ടിട്ടുണ്ട്. എന്നാല്‍ ജൂലൈ 19 നോ, ആഗസ്ത് ഒന്നിനോ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഉള്‍പ്പെടുന്ന കമ്മീഷനെ കുറിച്ച് ഒന്നും പരാമര്‍ശിച്ച് കണ്ടില്ല.

അവര്‍ക്കും അതി പ്രധാനമായ ഈ വാര്‍ത്ത ഒരു പക്ഷേ എന്നെപ്പോലെ തന്നെ മനസിലാകാത്തത് ആണെന്ന് കരുതി… ആ സംശയം കാരണം കോടതി വാദങ്ങള്‍ ഫേസ് ബുക്കില്‍ ലൈവ് ആയി പോസ്റ്റ് ചെയ്യുന്ന റിപ്പോട്ടര്‍ ടി വി യിലെ ബാലഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ നോക്കി. അവിടെയും ജയ്ദീപ് ഗുപ്ത ഇങ്ങനെ പറഞ്ഞതായി ഒരു വരി പോലും കണ്ടില്ല. വാദങ്ങള്‍ മാത്രം അല്ല കോടതിയിലെ ഓരോ ചലനങ്ങളും സൂക്ഷ്മം എഴുതുന്ന ബാലുവിന് ജയ്ദീപ് ഗുപ്ത ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മിസ് ആകും എന്ന് സ്വപ്നത്തില്‍ പോലും വിശ്വസിക്കാന്‍ വയ്യ.

അവസാനം സംശയം തീര്‍ക്കാനായി മനോരമ, മാതൃഭൂമി പത്രങ്ങള്‍ നോക്കി. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ ദിനപത്രങ്ങളും നോക്കി. അവിടെയും ഇങ്ങനെ ഒരു വാര്‍ത്ത ഇല്ല. എന്തിന് ഏറെ പറയുന്നു ദേശാഭിമാനി ലേഖകന്‍ പോലും കേള്‍ക്കാത്ത കാര്യം ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അവകാശപ്പെട്ടത്. ഒരു കമ്മീഷനെ കുറിച്ചും ജയ്ദീപ് ഗുപ്ത കോടതിയില്‍ കമ എന്ന് മിണ്ടിയിട്ട് ഇല്ല.

2007 ല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ നാലാം പാരയില്‍ സര്‍ക്കാര്‍ ഇങ്ങനെ ഒരു കമ്മീഷനെ വെക്കുന്ന കാര്യംപറഞ്ഞിരുന്നു. ഇത്തരംഒരു നിര്‍ദേശം മുന്നോട്ട് വച്ചിട്ടുള്ളതായി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ബഹുമാന്യ ആയ ഒരു ജഡ്ജി വ്യകത്മാക്കിയിട്ടുമുണ്ട്. എന്നാല്‍ 2007 ലെ സര്‍ക്കാര്‍ സത്യവാങ് മൂലത്തിലെ ഈ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ കേസിന്റെ വാദ സമയത്ത് ഒരിക്കലും കോടതിയില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടില്ല. ഇത് കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാവുന്ന സത്യം ആണ്.

ഇനി ഞാന്‍ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലുംതെറ്റുള്ളതായി അങ്ങേയ്‌ക്ക് തോന്നിയാല്‍ സ്വന്തം നിലയ്‌ക്ക് അന്വേഷണമാകാം.

ഇത്തരമൊരു കമ്മീഷനെ വെയ്‌കുന്നതുമായി ബന്ധ പ്പെട്ട സര്‍ക്കാരിന്റെ നിലപാട് കോടതിയെ വാദം നടന്ന സമയത്ത് അറിയിക്കാത്തതിനാല്‍ തന്നെ സര്‍ക്കാര്‍ തീര്‍ച്ചയായുംറിവ്യൂ ഹര്‍ജി നല്‍കേണ്ടതാണ്.

മൂന്ന്‌നേരം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ നിലപാട് കാപട്യം നിറഞ്ഞത് ആണെന്ന് തോന്നിയാല്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. ബ്രൂവറീ വിഷയത്തില്‍ തെറ്റ് തിരുത്തിയത് പോലെ, വിശ്വാസികളോട് അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റും സര്‍ക്കാര്‍ തിരുത്തണം.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.