നാദാപുരം (കോഴിക്കോട്): പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് സമ്മാനിച്ചു. പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ബിജെപണ്ടി സംസ്ഥാന സമിതി അംഗം എം.പി. രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് ബാബു, ബിജെപണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ദിലീപ് കുമാര്‍, ജില്ലാ സെക്രട്ടറി കെ. രഗീലേഷ്, ആര്‍എസ്എസ് പ്രണ്ടാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















