പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് സര്‍വ്വമതപ്രാര്‍ത്ഥനയും ഉപവാസവും നടത്തും. കോട്ടയത്തതാണ് വിവിധ കേരള കോണ്‍ഗ്രസുകള്‍ പ്രതിഷേധ സൂചകമായി പരിപാടി സംഘടിപ്പിക്കുന്നത്. കേരളകോണ്‍ഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.
കോട്ടയം നഗരത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വമത പ്രാര്‍ത്ഥനക്ക് കെ.എം. മാണി എംഎല്‍എ നേതൃത്വം നല്‍കും. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നഗരത്തില്‍ പ്രകടനം നടത്തും. എരുമേലിയില്‍ പി.സി. ജോര്‍ജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാര്‍ത്ഥനയും.
















