കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കി സിപിഎം നേതാവും. പന്തീരാങ്കാവില്‍ ശ്രീ അയ്യപ്പ ഭക്തസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപയാത്രയ്‌ക്കാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.പി. ഷാലു നേതൃത്വം നല്‍കിയത്. ഭക്ത സമിതി പ്രസിഡന്റു കൂടിയാണ് ഷാലു. നാലു മാസമായി തെരഞ്ഞെടുക്കപ്പെട്ടിട്ട്.
ഭജന മഠത്തില്‍ നിന്ന് തുടങ്ങി പന്തീരാങ്കാവ് പ്രദക്ഷിണം ചെയ്ത് നാമജപയാത്ര മഠത്തില്‍ തന്നെ സമാപിച്ചു. വിശ്വാസികളുടെ താല്‍പര്യം കണക്കിലെടുക്കാതെ വിധി നടപ്പാക്കാന്‍ ഉത്സാഹം കാണിക്കുന്ന ഇടത് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎം നേതാവ് തന്നെ പങ്കെടുത്തത് ശ്രദ്ധേയമായി.
















