Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എടുക്കപ്പെടും കൊടുക്കപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 03:03 am IST
inVicharam

എസ്‌കെ

കര്‍മ്മണി പ്രയോഗത്തില്‍(പാസ്സീവ് വോയിസ്)കമ്പമുള്ളവരാണ് പലരും. ആവശ്യമില്ലാത്തിടത്തും അത് പ്രയോഗിക്കുന്നവരുണ്ട്. തെറ്റായി പ്രയോഗിക്കുന്നവരും കുറവല്ല. ബസ്സപകടം: 20 പേര്‍ കൊല്ലപ്പെട്ടു. ഇവിടെ കൊല്ലപ്പെട്ടു എന്ന് പ്രയോഗിക്കേണ്ടതില്ല. കൊന്നു എന്ന കര്‍ത്തരി പ്രയോഗത്തില്‍(ആക്ടീവ് വോയിസ്)ആകാവുന്നിടത്ത് മാത്രമേ കര്‍മ്മണി പ്രയോഗത്തില്‍ കൊല്ലപ്പെട്ടു എന്ന് ചേരൂ. ബസ്സ് മനപൂര്‍വ്വം ആരെയും കൊല്ലുകയില്ലല്ലോ. അതുകൊണ്ട് മരിച്ചു എന്ന് മതി. ബസ്സപകടം: 20 പേര്‍ മരിച്ചു(ശരി). വെള്ളപ്പൊക്കത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു എന്ന വാക്യത്തിലും ഈ വൈകല്യമുണ്ട്. വെള്ളപ്പൊക്കത്തില്‍ 100 പേര്‍ മരിച്ചു(ശരി). 

ഒരു ലേഖനത്തില്‍ നിന്ന്: ആശയഗംഭീരന്‍ എന്നാണല്ലോ മഹാകവി കുമാരനാശാന്‍ പൊതുവേ വിശേഷിക്കപ്പെടുന്നത്(ശരി), ആശയഗംഭീരന്‍ എന്നാണല്ലോ മഹാകവി കുമാരനാശാനെ പൊതുവേ വിശേഷിപ്പിക്കുന്നത്(ശരി)

വാര്‍ത്തകളില്‍ നിന്ന്: കെഎസ്ആര്‍ടിസി ജീവനക്കാരെ പുതിയ സര്‍ക്കാരിന്റെ കാലത്തും അവഗണിക്കപ്പെടുകയാണ് ഉണ്ടായതെന്ന് ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി(തെറ്റ്). ഈ വാക്യവും മുന്‍ വാക്യത്തെപ്പോലെ രണ്ടുവിധത്തില്‍ ശരിയാക്കാം. കൃത്രിമത്വവും അഭംഗിയുമുള്ള കര്‍മണി പ്രയോഗങ്ങള്‍ അറിയിപ്പുകളിലും പരസ്യങ്ങളിലും കാണാം

ധാന്യങ്ങള്‍ പൊടിച്ചുകൊടുക്കപ്പെടും, അപേക്ഷകള്‍ തയ്യാറാക്കി കൊടുക്കപ്പെടും, അധിക റേഷന്‍ 10വരെ വിതരണം ചെയ്യപ്പെടുന്നതാണ്, മത്സരങ്ങള്‍ യോഗത്തിന് ശേഷമാണ് നടത്തപ്പെടുക. ഈ വാക്യങ്ങളില്‍ കൊടുക്കും, വിതരണം ചെയ്യും, നടത്തുക എന്നിങ്ങനെ ചേര്‍ക്കുന്നതാണ് ഭംഗി. ഈ യോഗത്തിലേക്ക് എന്നെ ക്ഷണിക്കപ്പെട്ടപ്പോള്‍ എന്നത് ചില പ്രസംഗകരുടെ സ്ഥിരം പ്രയോഗമാണ്. എന്നെ ക്ഷണിച്ചപ്പോള്‍ എന്ന് മതി. ക്ഷണിക്കപ്പെട്ടാലേ തൃപ്തിയാകൂ എങ്കില്‍ എന്നെ ഒഴിവാക്കി ഞാന്‍ എന്ന് ചേര്‍ക്കണം. 

പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് യോഗത്തില്‍ പങ്കെടുത്തു. പ്രതിനിധീകരിക്കുക എന്നാല്‍ പ്രതിനിധിയാക്കല്‍ ആണ്. ഉദ്ദേശിച്ചിരിക്കുന്നത് അതല്ല. പ്രതിനിധിയായിരിക്കുക(പ്രാതിനിധ്യം വഹിക്കുക)എന്നുദ്ദേശിക്കുമ്പോള്‍ പ്രതിനിധാനം ചെയ്തു എന്നേ എഴുതാവൂ. പഞ്ചായത്തിനെ പ്രതിനിധാനം ചെയ്ത് വൈസ് പ്രസിഡന്റ് യോഗത്തില്‍ പങ്കെടുത്തു(ശരി). വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്കു കഴിയുന്നില്ല. രക്ഷകര്‍ത്താക്കള്‍(തെറ്റ്), രക്ഷാകര്‍ത്താക്കള്‍(ശരി). ലേബര്‍ ക്യാമ്പില്‍ അയാള്‍ക്ക് രാപ്പകല്‍ പണിയെടുക്കേണ്ടി വന്നു. രാപകല്‍ ആണ് ശരി രൂപം. 

അര്‍ത്ഥത്തിന് തുല്യ പ്രാധാന്യമുള്ള രണ്ടു പദങ്ങള്‍ ചേരുമ്പോള്‍ ഇരട്ടിപ്പ് ആവശ്യമില്ല. രാ+ പകല്‍= രാപകല്‍, കൈ+ കാലുകള്‍= കൈകാലുകള്‍. നമസ്‌തെ എന്ന് പല സ്ഥലങ്ങളിലും എഴുതിവെച്ചിരിക്കുന്നത് കാണാം. നമ: തേ= നമസ്‌തേ. തേ എന്ന് തന്നെ വേണം. നമസ്തുതേയും തെറ്റ്. നമോസ്തുതേ ശരി. ദേശീയോത്ഗ്രഥനത്തിന്റെ കാര്യം പല പ്രാദേശിക കക്ഷികളും മറക്കുന്നു. ദേശീയോത്ഗ്രഥനം(തെറ്റ്), ദേശീയോദ്ഗ്രഥനം(ശരി). 

ഒരു വാര്‍ത്തയുടെ തലക്കെട്ട്:  പാതയോരത്തെ പൊതുയോഗം മറികടക്കാന്‍ നിയമം വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല. അര്‍ത്ഥം ആലോചിച്ചാല്‍ ആരും കുഴങ്ങിപ്പോകും. 

പിന്‍കുറിപ്പ്: 

കടകള്‍ തുറന്നില്ല

വണ്ടികള്‍ ഓടിയില്ല. ഇത് പത്രഭാഷയിലാക്കുക

ഉത്തരം: കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു, വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

Kerala

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.