ശ്രീനഗര്‍:കശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ കല്ലേറ്. ബന്ദിപുര ജില്ലയിലെ 15ാം വാര്‍ഡില്‍ നിന്നുള്ള അദില്‍ അഹമ്മദ് ബുഹ്റുവിനുനേരെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ പരുക്കേറ്റ ബുഹ്റു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ മറ്റു പലയിടങ്ങളില്‍ നിന്നും കല്ലേറുകള്‍ നടന്നതായി പോലീസ് പറഞ്ഞു.
ആക്രമണത്തെ അപലപിച്ച് ബിജെപി രംഗത്തുവന്നു. ജനാധിപത്യത്തെ ഭയക്കുന്നവരാണ് അക്രമസംഭവങ്ങള്‍ നടത്തുന്നതെന്ന് ബിജെപി വക്താവ് അല്‍താഫ് ഠാക്കൂര്‍ പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെ ആരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ് ശതമാനം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്.1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: