Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: സിപിഎം തന്ത്രം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 03:37 am IST
in Kerala

തിരുവനന്തപുരം:  ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കില്ലെന്ന ശബരിമല തന്ത്രി കുടുംബത്തിന്റെയും പന്തളം രാജകുടുംബത്തിന്റെയും നിലപാടുകള്‍ സര്‍ക്കാരിന് തിരിച്ചടിയായി. സമവായ ശ്രമങ്ങള്‍ നടത്തിയാണ് കോടതി വിധി നടപ്പാക്കുന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് പൊളിഞ്ഞത്. 

വിധി നടപ്പിലാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച എന്നതാണ് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ഉന്നയിച്ച ചോദ്യം. എന്‍എസ്എസ്സും യോഗക്ഷേമസഭയും അടക്കമുള്ള സംഘടനകളുടെ കൂടി നിലപാടിന്റെ ഭാഗമായാണ് ചര്‍ച്ചയ്‌ക്കില്ലെന്ന നിലപാട് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കായി തന്ത്രി കുടുംബം എത്തുമോ ഇല്ലയോ എന്നു നോക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി, തന്ത്രം പൊളിഞ്ഞതിന്റെ ജാള്യത വ്യക്തമാക്കുന്നതുകൂടിയായിരുന്നു. 

സിപിഎം സെക്രട്ടേറിയറ്റ് ചര്‍ച്ച നടത്തണമെന്നു പറഞ്ഞതും തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് വിളിച്ചതുമൊന്നും തനിക്കറിയില്ല എന്ന നിലപാടായിരുന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റേത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍നിന്നുള്ള അറിവ് മാത്രമേയുള്ളുവെന്നും പറഞ്ഞു കടകംപള്ളി.

 ഇനി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് തന്ത്രി കുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും തന്ത്രി കുടുംബത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട യാതൊരു പ്രശ്‌നവും ഇപ്പോഴത്തെ വിഷയത്തില്‍ അടങ്ങിയിട്ടില്ലെന്ന് തന്ത്രി കുടുംബം മനസ്സിലാക്കിയിരിക്കുന്നു. സുപ്രീംകോടതിയുടെ വിധിയാണ് ഇപ്പോള്‍ മുഖ്യമായിട്ടുള്ള പ്രശ്‌നമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് സുപ്രീകോടതിയുമായിട്ടാണ് ചര്‍ച്ച വേണ്ടതെന്ന് ബോധ്യം ഉള്ളത് കൊണ്ടാവാം ഇപ്പോള്‍ അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, കടകംപള്ളി പറഞ്ഞു 

2007ല്‍  സുപ്രീംകോടതിയില്‍ വന്ന കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ ഒരു കമ്മീഷനെ വയ്‌ക്കുന്നതാവും ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിന് നല്ലത് എന്ന അപേക്ഷയാണ്  സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ആ അപേക്ഷയും  തള്ളിയാണ് കോടതി ഈ തീരുമാനത്തില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞത്, ശബരിമല വിഷയത്തില്‍ ഭക്തജനങ്ങളുടെ വിശ്വാസത്തിനെതിരായി നിലകൊണ്ട സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് വിലയിരുത്തലിലാണ്. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ മതന്യൂനപക്ഷങ്ങള്‍ ഒപ്പമുണ്ടാവുമെന്ന കണക്കുകൂട്ടലായിരുന്നു പിണറായിയുടേത്. എന്നാല്‍ സാമുദായികസംഘടനകളും ഹിന്ദുസംഘടനകളും ഭക്തജനങ്ങളും ഒറ്റക്കെട്ടായി തെരുവുലിറങ്ങിയതോടെ എങ്ങനെയെങ്കിലും മുഖം രക്ഷിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് സമവായചര്‍ച്ച എന്ന പ്രഹസനമൊരുക്കിയത്. എന്നാല്‍ ആ നീക്കം പാളിയതോടെ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഎം നേതൃത്വം അടുത്തദിവസം കൂടിയാലോചന നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.