ന്യൂദല്‍ഹി: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന് നിര്‍ദേശം നല്കി.
തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് ബോട്ടുകളും 800 മത്സ്യത്തൊഴിലാളികളും ഇതു വരെയും തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.
അതേസമയം കേരളത്തില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: