കോഴിക്കോട്: യുവതീ പ്രവേശനത്തിന്റെ പേരില്‍ ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കത്തിനെതിരെ യുവമോര്‍ച്ച ഇന്നു മുതല്‍ പ്രക്ഷോഭം ശക്തമാക്കും.
ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ 12 വരെ വിവിധ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്കും ദേവസ്വം മന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് സംഘടിപ്പിക്കും. ക്ഷേത്ര വിശ്വാസികളുടെ എതിര്‍പ്പ് കണക്കിലെടുത്ത് റിവ്യൂ ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നതുവരെ വിധി നടപ്പാക്കരുതെന്നാണ് ആവശ്യം.
















