Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുഴലിക്കാറ്റും അതിതീവ്ര മഴയും; ഡാമുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 01:04 am IST
in Kerala

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂനമര്‍ദ അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ പരിഗണിച്ച് ഡാമുകളുടെ ജലനിരപ്പില്‍  പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ജലവിഭവ വകുപ്പും കെഎസ്ഇബിയും ഡാമുകളിലേക്ക് എത്തുന്ന ജലവും നിലവിലെ സ്ഥിതിയും  നിരീക്ഷിക്കണം. ഡാമുകളുടെ നിയന്ത്രണത്തിന് രൂപരേഖ തയാറാക്കി സര്‍ക്കാരിന് നല്‍കണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ കളക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തണം. മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷമേ ഡാമുകള്‍ തുറക്കാവൂ.

തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ്. അതിനാല്‍ ഇവ മുന്‍കൂട്ടി തുറന്ന് വിടാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.  ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ്, കുറച്ച് നിര്‍ത്താന്‍  നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിച്ചു. 

കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹഫോണുകള്‍ നല്‍കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹഫോണ്‍, കക്കി-ആനത്തോട് ഡാം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍ക്കാലികമായി, 10 വരെ നല്‍കും.  തീരരക്ഷാസേനാ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും അറബിക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരളത്തില്‍  കനത്ത മഴയ്‌ക്ക് സാധ്യത; മൂന്നു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് 

ചെന്നൈ:  അടുത്ത മൂന്നു ദിവസങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത മുന്‍നിര്‍ത്തി  കേരളം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കൂടുതല്‍ ശക്തമാകുന്ന ഒക്‌ടോബര്‍ ഏഴിനാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 ന്യൂനമര്‍ദത്തെത്തുടര്‍ന്ന് അറബിക്കടലില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റാവും മഴയ്‌ക്ക് കാരണമാകുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കര്‍ണാടകത്തിന്റെ തീരപ്രദേശങ്ങള്‍ , ലക്ഷദ്വീപ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. 

കടല്‍ത്തീരത്ത് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാളെയും മറ്റന്നാളും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലും ഇന്നലെ ശക്തമായ മഴപെയ്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.