ഇരിക്കൂര്‍: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ നടത്തുന്ന ദേവീഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. സ്വാമി കൃഷ്ണാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. പൂജാദികര്‍മങ്ങള്‍ക്ക് ഗിരീഷ് ശര്‍മ കാരാക്കുറിശ്ശി നേതൃത്വം നല്‍കും. എല്ലാദിവസവും ലളിതാസഹസ്രനാമജപം, ദേവീഭാഗവത പാരായണം, നാരായണീയ പാരായണം, പ്രഭാഷണം എന്നിവയുണ്ടാകും. വൈകുന്നേരം 5.30ന് മാഹാത്മ്യ പ്രഭാഷണത്തോടെ തുടങ്ങുന്ന യജ്ഞം 13ന് അവഭൃഥസ്‌നാനം, പൂത്താലപ്രദക്ഷിണം എന്നിവയോടെ സമാപിക്കും.
















