Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി എന്‍ആര്‍ഐ സെല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു സ്വന്തമായൊരു കൂരയെന്ന പുഷ്പവല്ലിയുടേയും കുടുംബത്തിന്റെയും ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 04:32 pm IST
in Kannur

ഇരിക്കൂര്‍: പെരുമണ്ണിലെ എന്‍.പുഷ്പവല്ലിക്കും കുടുംബത്തിനും സ്വന്തമായി ഒരു കൂരയെന്ന ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായി. പ്ലാസ്റ്റിക് കൂടാരത്തില്‍ ജിവിതം മുന്നോട്ടു നയിക്കുകയായിരുന്ന നിര്‍ധന കുടുംബത്തില്‍പ്പെട്ട പുഷ്പവല്ലിയുടേയും മക്കളുടേയും ദൈന്യത കേട്ടറിഞ്ഞ ബിജെപി എന്‍ആര്‍ഐ സെല്ലിന്റെ സഹായത്തോടെ പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ബിജെപി കുയിലൂര്‍, പെരുമണ്ണ് ബൂത്ത് കമ്മിറ്റികളും മുന്‍കയ്യെടുത്താണ് വീടുവെച്ച് നല്‍കിയത്. വിവാഹപ്രായമായ മകളുടെയും അമ്മയുടെയുമൊപ്പം പുഷ്പവല്ലി വര്‍ഷങ്ങളായി പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ചുകെട്ടിയ കുടിലിനുള്ളില്‍ കഴിയുകയായിരുന്നു.

ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭവനനിര്‍മാണ പദ്ധതി പ്രകാരം വീടുകിട്ടുമെന്ന പ്രതീക്ഷയില്‍ അപേക്ഷ നല്‍കി കാത്തിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകയായ വീണാമണിയുടെ സഹായത്തോടെ കളക്ടര്‍ക്ക് നിവേദനം നല്‍കിയെങ്കിലും സ്വന്തമായി വീടെന്ന ആഗ്രഹം നടന്നില്ല. ഒടുവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനോട് പുഷ്പവല്ലി സഹായമഭ്യര്‍ഥിച്ചു. കുമ്മനത്തിന്റെ നിര്‍ദേശപ്രകാരം ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പുഷ്പവല്ലിയുടെ വീട്ടിലെത്തി കാര്യങ്ങളന്വേഷിച്ചു. തുടര്‍ന്ന് വീടുനിര്‍മാണം ആരംഭിച്ചു. പത്ത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് നിര്‍മാണംപൂര്‍ത്തിയാക്കിയത്.

ഗൃഹപ്രേവശന ചടങ്ങിനും പത്മം എന്ന വീടിന്റെ നാമകരണച്ചടങ്ങിനും ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരുമടക്കമുളള വന്‍ ജനാവലി സംബന്ധിച്ചു. പെരുമണ്ണില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള വീട്ടിന്റെ താക്കോല്‍ പുഷ്പവല്ലിക്ക് കൈമാറി. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, സാമൂഹ്യ. പ്രവര്‍ത്തക വീണാ മണി എന്നിവര്‍ സംസാരിച്ചു.

 ചടങ്ങില്‍ എന്‍ആര്‍ഐ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എടയാര്‍ തൊടിക്കളത്തെ വീര ബലിദാനി ചന്ദ്രാംഗദന്റെ മകള്‍ക്ക് തുടര്‍പഠനത്തിന് എന്‍ ആര്‍ ഐ സെല്‍ നല്‍കുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡു തുക വത്സന്‍ തില്ലങ്കേരി കൈമാറി. ദേശീയ സമിതിംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍, വീട് നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ വി.വി.ശ്രീധരന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉദേഷ് കോയാടന്‍, എന്‍ആര്‍ഐ സെല്‍ അംഗങ്ങളായ രാജശേഖരന്‍, ബാബു, ബിജെപി മട്ടന്നൂര്‍ മണ്ഡലം ട്രഷറര്‍ എ.എം.പുഷ്പജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി സ്വാഗതവും പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പെരുമണ്ണില്‍ വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ സ്മൃതിമണ്ഡപത്തിലും ബിജെപി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. പി.എസ്.ശ്രീധരന്‍പിളള മാമാനിക്കുന്ന് മഹാദേവിക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഗൃഹപ്രവേശനത്തിനും താക്കോല്‍ദാന ചടങ്ങിലും സംബന്ധിക്കാന്‍ എത്തിയവര്‍ക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.