തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് നിര്‍ഭാഗ്യകരമായ സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസി സമൂഹം ആരംഭിച്ചിട്ടുള്ള സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളി.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഭാരതീയ യുവമോര്‍ച്ചയും, മഹിളാ മോര്‍ച്ചയും വിശ്വാസികളൊടൊപ്പം സമരമുഖത്താണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി നേരിട്ട് പ്രക്ഷോഭത്തിന് ഇറങ്ങുകയാണെന്നും ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു.
ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിന് എതിരെയുള്ള നിലപാടില്‍ നിന്ന് എത്രയും വേഗം ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്‍വാങ്ങി, സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാന്‍ തയ്യാറാവണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
















