Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുപ്രീംകോടതി വിധി; ദേവസ്വം ബോര്‍ഡ് നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 06:14 am IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ശബരിമലയിലല്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാരിനോട്  ആവശ്യപ്പെടും. പുനഃപരിശോധനാ ഹര്‍ജികൊണ്ട് പ്രയോജനമില്ലെന്ന് നിയമോപദേശം കിട്ടിയതോടെയാണ് വിധി നടപ്പാക്കാന്‍ സര്‍ക്കാരും  ദേവസ്വം ബോര്‍ഡും നടപടികള്‍ തുടങ്ങിയത്. തുലാമാസ പൂജക്ക് പ്രവേശനം അനുവദിക്കണോ കോടതിയില്‍ സാവകാശം തേടണോ എന്ന് മൂന്നാം തീയതിയിലേ  ബോര്‍ഡ് യോഗം തീരുമാനിക്കും.  ദേവസ്വംബോര്‍ഡ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുന്നുണ്ട്. 

കോടതി വിധി നടപ്പാക്കാന്‍  ആദ്യം ചെയ്യേണ്ടത് ശബരിമലയില്‍ വനിതാ ജീവനക്കാരെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുക എന്നതാണ്. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. പമ്പയിലും നിലയ്‌ക്കലും   പ്രത്യേക ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പാക്കണം. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും വിവിധ വകുപ്പുകളുടെ യോഗം വിളിക്കാനും  ആലോചിക്കുന്നുണ്ട്. പ്രധാന ഇടത്താവളം നിലയ്‌ക്കല്‍ ആയ സാഹചര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടി സൗകര്യം ഒരുക്കണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സ്ത്രീകളെ കടത്തിവിടുന്നതാണ് മറ്റൊരു വെല്ലുവിളി. നിലവിലെ ക്യൂ സമ്പ്രദായം മാറ്റേണ്ടി വരും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ സാധ്യമല്ല. കുടുംബത്തോടൊപ്പമാണ് സ്ത്രീകളെത്തുന്നതെങ്കില്‍ പ്രത്യേകം ക്യൂ വന്നാല്‍ കൂട്ടം തെറ്റും.

കാനന പാതയില്‍ മെഡിക്കല്‍ സംവിധാനം ഒരുക്കണം. എരുമേലി വഴിയുള്ള യാത്രാ സൗകര്യം ഒരുക്കല്‍ ബോര്‍ഡിനെ കൂടുതല്‍ കുഴയ്‌ക്കും. അവിടെയും വനിതാ വനപാലകരെയും വനിതാ പോലീസിനെയും ദേവസ്വം ജീവനക്കാരെയോ നിയോഗിക്കണം.  വനിതാ പോലീസുകാര്‍ക്ക് മാത്രമായി താമസ സൗകര്യം ഒരുക്കേണ്ടിവരും.  വനിതാ ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ഷിഫ്റ്റ് സംവിധാനത്തില്‍ ജീവനക്കാരെ നിയോഗിക്കാനുള്ള അംഗബലം നിലവില്‍ ദേവസ്വം ബോര്‍ഡിന് ഇല്ല. വനിതാ പോലീസിന്റെ കാര്യത്തിലും  ഷിഫ്റ്റ് നടപ്പിലാക്കുക പ്രയാസമായിരിക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട വനഭൂമിയില്‍ നിന്ന് ഭൂമി ലഭിക്കുക  ക്ലേശകരമാണ്. സുപ്രീംകോടതി വിധിയുടെ പിന്‍ബലം മാത്രമാണ് ഭൂമി വിട്ടുകിട്ടാനുള്ള ഏക മാര്‍ഗം. 

പോലീസിനും വെല്ലുവിളി

സ്ത്രീകള്‍ കൂടിയെത്തുമ്പോളുള്ള തിരക്ക് നിയന്ത്രിക്കാനായി തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമമാണ് പോലീസ് മുന്നോട്ട് വയ്‌ക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത അവലോകനയോഗത്തില്‍ ചര്‍ച്ചയ്‌ക്ക്  വന്നിരുന്നെങ്കിലും പ്രായോഗികമല്ലെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം വേണം എന്നാണ് പോലീസ് നിലപാട്. ബുക്കിങ് സംവിധാനമായ വെര്‍ച്ച്വല്‍ക്യൂ പൂര്‍ണമായും നടപ്പാക്കണം എന്നാണ് പോലീസിന്റെ മറ്റൊരു നിര്‍ദേശം. 80000 ല്‍ താഴെയായി ഭക്തജനങ്ങളുടെ എണ്ണം ചുരുക്കണമെന്നാണ് പോലീസ് പറയുന്നത്. ഇത് ശബരിമലയെ സംബന്ധിച്ച് പ്രായോഗികമല്ല. 4000 വനിതാ പോലീസുകാരാണ് സംസ്ഥാനത്തുള്ളത്. ഇവരെ മുഴുവന്‍ മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാലും മതിയാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.