Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമരപ്പന്തലില്‍ ആശങ്ക, പിന്നെ ആഹ്ലാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2018, 05:50 am IST
inKerala

കൊച്ചി: സമയം ഇന്നലെ ഉച്ചയ്‌ക്ക് 1.25. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ പോലീസ് അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവന്ന നിമിഷം. അപ്പോള്‍ കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം നടക്കുന്ന സമരപ്പന്തലില്‍ ആവേശത്തിരയുയര്‍ന്നു. സമരാനുകൂലികളും മാധ്യമപ്രവര്‍ത്തകരും എല്ലാം വേദിയിലിരിക്കുന്ന കന്യാസ്ത്രീകളുടെ അടുത്തേക്ക്. സമരം വിജയിച്ചതിന്റെ ചാരിതാര്‍ഥ്യത്താല്‍ മുദ്രാവാക്യം വിളികളുയരുന്നു. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് കന്യാസ്ത്രീകളുടെ സമീപത്തേക്ക് ചെല്ലാനാവാത്ത വിധം ആഹ്ലാദം തിരതല്ലുന്ന ഹൃദയവുമായി കന്യാസ്ത്രീകളെ പിന്തുണച്ചെത്തിയവരുടെ തിരക്കായിരുന്നു അവര്‍ക്ക് അരികില്‍. ഇതിനിടയില്‍ കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ ആരോ കത്തിച്ചു നല്‍കിയ ആരതിയുഴിയല്‍. കന്യാസ്ത്രീകളുടെ പ്രതികരണം തേടി ദേശീയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ തിരക്ക്. പതിനഞ്ചുമിനിട്ടോളം നീണ്ടുനിന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെന്റ്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല എന്ന്. അതോടെ ആവേശത്തിര തെല്ലൊന്നടങ്ങി. 

 അത്യന്തം ഉദ്യോഗഭരിതമായ നിമിഷങ്ങളിലൂടെയാണ് ഇന്നലെ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കടന്നുപോയത്. ഇന്നലെ ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ പോലീസ് ബിഷപ്പിന് അനുകൂലമായി നടപടി സ്വീകരിക്കുമോ എന്ന ആശങ്ക കന്യാസ്ത്രീകള്‍ക്കുണ്ടായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നലെ അവരുടെ ആദ്യ പ്രതികരണം. കോടിയേരി ബാലകൃഷ്ണന്‍ സമരത്തെ എതിര്‍ത്തുസംസാരിച്ചതും അവരുടെ പ്രതീക്ഷ ഇല്ലാതാക്കിയിരുന്നു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരുടെ പ്രസംഗത്തിനിടയില്‍ ആണ് അറസ്റ്റ് വാര്‍ത്തയെത്തുന്നത്. അറസ്റ്റ് സ്ഥിരീകരിച്ചില്ലെങ്കിലും അതുണ്ടാകുമെന്ന രീതിയിലുള്ള ചലനങ്ങളായിരുന്നു പിന്നീട് സമരപ്പന്തലില്‍ കണ്ടത്. ഇതിനിടയില്‍ വേദിയിലുള്ള സിസ്റ്റര്‍ അനുപമയുടെ അടുത്തേക്ക് അച്ഛന്‍ വര്‍ഗീസ് എത്തുന്നു. മകളെ ചേര്‍ത്തണച്ച് ആ പിതാവ് വിതുമ്പിയപ്പോള്‍ മാധ്യമഫോട്ടോഗ്രാഫര്‍മാരുടെ ഫ്‌ളാഷ് ലൈറ്റുകള്‍ തുരുതുരെ മിന്നി. സമരം വിജയിച്ചുവെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍ സമരത്തിന് പിന്തുണയുമായെത്തിയവര്‍ കവിതയും പാട്ടുമൊക്കെയായി സന്തോഷം പരസ്പരം പങ്കിട്ടു.

നിരാഹാരമനുഷ്ഠിച്ചിരുന്ന സ്റ്റീഫന്‍ മാത്യു എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളികളോടെയായിരുന്നു സമരക്കാര്‍ സ്വീകരിച്ചത്. നിരാഹാരം അനുഷ്ഠിച്ചിരുന്ന അഡ്വ. ജോസും അലോഷ്യ ജോസഫും സമരപ്പന്തലില്‍ എത്തി. ഡോ. പി. ഗീതയായിരുന്നു സമരപ്പന്തലില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നിരാഹാരമിരുന്നത്. വരാപ്പുഴയില്‍ ലോക്കപ്പ് മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ അമ്മ ശ്യാമള, പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മഹാദേവന്‍, എഴുത്തുകാരന്‍ അംബികാസുതന്‍ മങ്ങാട്, സാമൂഹ്യപ്രവര്‍ത്തകന്‍ ജേക്കബ് വടക്കുംഞ്ചേരി തുടങ്ങി നിരവധി പേര്‍ വേദിയിലെത്തി സമരത്തെ അഭിനന്ദിച്ചു. 

അറസ്റ്റ് സംബന്ധിച്ച ആദ്യ വാര്‍ത്ത വന്നുകഴിഞ്ഞ് സമയം കടന്നുപോകുമ്പോള്‍ പിന്നെയും സമരപ്പന്തലില്‍ ആശങ്കയുടെ നിമിഷങ്ങള്‍. അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാത്തതിനെ തുടര്‍ന്ന് കന്യാസ്ത്രീകളും ആകെ പരിഭ്രമത്തില്‍. ബിഷപ്പിന്റെ അറസ്റ്റ് നടപടി ക്രമങ്ങളിലേക്ക് പോലീസ് കടക്കുന്നുവെന്ന വാര്‍ത്ത കന്യാസ്ത്രീകള്‍ക്ക് വീണ്ടും ആശ്വാസം നല്‍കുന്നു. ആറുമണി ആവാറായിട്ടും അറസ്റ്റ് ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുറവിലങ്ങാടുനിന്ന് സമരത്തിനെത്തിയ നാല് കന്യാസ്ത്രീകള്‍ തിരികെ മഠത്തിലേക്ക് മടങ്ങാനൊരുങ്ങി. പോകുന്നതിന് മുമ്പ് നിറമിഴികളോടെ അവര്‍ തങ്ങള്‍ക്ക് പിന്തുണയുമായെത്തിയവര്‍ക്ക് നന്ദി പറഞ്ഞു. 

ബിഷപ്പിനെ അറസ്റ്റുചെയ്തില്ലെങ്കില്‍ നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഇനി ഒറ്റയ്‌ക്കല്ല എന്ന് സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ ഒന്നടങ്കം പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് സന്ധ്യയോടടുത്തിട്ടും രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് സമരം വീണ്ടും ആരംഭിച്ചു. 

ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നിന്ന് മേനക വരെ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുനടത്തി. സമര ചരിത്രത്തില്‍ പുതിയൊരധ്യായം കൂടി എഴുതിച്ചേര്‍ത്തിട്ടാണ് കന്യാസ്ത്രീകള്‍ ഇന്നലെ സമരപ്പന്തലില്‍ നിന്ന് മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.