Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ചാര’ത്തിൽ നീതിയുടെ കനൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 04:00 am IST
inKerala

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 

അനധികൃതമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് സിവില്‍ കേസുമായി നമ്പി നാരായണന് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചാരക്കേസിലെ കേരളാ പോലീസിന്റെ നടപടികള്‍ ദുരുദ്ദേശ്യത്തോടെയുള്ളതായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെല്ലാം നമ്പി നാരായണന് നിഷേധിക്കപ്പെട്ടു. രാജ്യാന്തര തലത്തില്‍ ഏറെ പ്രശസ്തനായിരുന്ന ശാസ്ത്രജ്ഞന്‍ കടുത്ത അപമാനത്തിലൂടെയാണ് ജീവിച്ചത്. ആരെയും അറസ്റ്റ് ചെയ്ത് തടവില്‍ വെയ്‌ക്കാമെന്ന പോലീസിന്റെ നിരുത്തരവാദപരമായ നിലപാട് നമ്പി നാരായണന് വലിയ അപമാനവും മാനസിക പീഡനവും നല്‍കി. വ്യാജമായി സൃഷ്ടിച്ച കേസില്‍ ഒരുവ്യക്തിക്ക് നേരിടേണ്ടിവന്ന അപകീര്‍ത്തിക്കും അപമാനത്തിനും നേരേ കണ്ണടയ്‌ക്കാന്‍ കോടതിക്കാവില്ല. നഷ്ടപരിഹാരമായ അമ്പതു ലക്ഷം രൂപ രണ്ടുമാസത്തിനകം നമ്പി നാരായണന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. ചാരക്കേസിന് പിന്നിലെ രാഷ്‌ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറികളും ഡി.കെ. ജയിന്‍ സമിതിയുടെ മുന്നില്‍ വരും. ദല്‍ഹി കേന്ദ്രമാക്കിയാണ് കമ്മീഷന്റെ പ്രവര്‍ത്തനം. എന്നാല്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരാം. സമിതിയുടെ പ്രവര്‍ത്തന ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. കമ്മിറ്റിയുടെ ഓഫീസ് സ്റ്റാഫുകളെ അടക്കം കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കണം. 

1994ലാണ് ക്രയോജനിക് സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുത്തെന്ന പേരില്‍ നമ്പി നാരായണനെയും സഹപ്രവര്‍ത്തകനായ ശശികുമാറിനെയും പ്രതികളാക്കി പോലീസ് കേസെടുത്തത്. യാതൊരു തെളിവുകളുമില്ലാതിരുന്ന കേസില്‍ രണ്ടു ശാസ്ത്രജ്ഞരെയും 1998ല്‍ സുപ്രീംകോടതി വെറുതെവിട്ടു. തങ്ങളെ പീഡിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ 2015ല്‍ നമ്പി നാരായണന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്തിമ വിധി പ്രസ്താവിച്ചത്.

എസ്. സന്ദീപ്

വിധിയിൽ സന്തോഷം

തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയവര്‍ ശിക്ഷ അനുഭവിക്കണമെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിമാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് എന്നെ കേസില്‍ കുടുക്കിയത്. ഇവരല്ലാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ കണ്ടെത്തണം. 

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വഴുതി പോകുമോയെന്ന് സംശയിക്കുന്നു. ഇപ്പോഴത്തെ കേസ് 24 വര്‍ഷമെടുത്തു തീരാന്‍. ഇനിയൊരു 24 വര്‍ഷം കൂടി കാത്തിരിക്കാന്‍ വയ്യ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 

എന്റെ ഔദ്യോഗിക ഭാവി അവര്‍ തകര്‍ത്തു. എന്നെ കള്ളക്കേസില്‍ കുടുക്കിയതിലൂടെ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായി. കേസില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യം 1999ല്‍ തന്നെ ക്രയോജനിക് സാങ്കേതിക വിദ്യ നേടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

എന്തു ചെയ്താലും രക്ഷപ്പെടാമെന്ന പോലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണിത്. നഷ്ടപരിഹാരത്തുകയിലല്ല കാര്യം. എനിക്ക് ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. കേസ് നടത്താന്‍ പണം ചെലവായി. പണം ചെലവായതിനേക്കാള്‍ വലുത് തനിക്കുണ്ടായ മാനനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.