കൊച്ചി: ജന്മഭൂമി കളമശ്ശേരി ലേഖകന് പോലീസ് മര്‍ദനം. കളമശ്ശേരി കൈലാസം എംകെകെ നഗര്‍ മുപ്പത്തടത്തില്‍ എസ്. ശ്രീജിത്തിനെയാണ് പോലീസ് മര്‍ദ്ദിച്ചത്.
കളമശ്ശേരി എച്ച്എംടി ജങ്്ഷനില്‍ എഐഎസ്എഫിന്റെ പഞ്ച് മോദി പരിപാടിക്കെതിരെ പ്രതിഷേധവുമായി വന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. യുവമോര്‍ച്ച നേതാവ് ദിനില്‍ ദിനേശിനെ പോലീസ് വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കളമശ്ശേരി എഎസ്‌ഐ ആന്റണിയുടെ നേതൃത്വത്തില്‍ ശ്രീജിത്തിനെ മര്‍ദിച്ചത്.
ജന്മഭൂമി ഇത് എടുക്കേണ്ടന്ന് ആക്രോശിച്ചാണ് ശ്രീജിത്തിനെ ആന്റണി മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് എച്ച്എംടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
















