തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ നിയമനടപടി സ്വീകരിക്കാതെ കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളികളെല്ലാം മറനീക്കി പുറത്തുവന്നെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.
രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡിജിപി ഉള്‍പ്പെടെയുള്ള പോലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണ്. ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയ സമൂഹത്തിന്റെ സമ്പൂര്‍ണ പിന്തുണയുണ്ട്. ഇനിയെങ്കിലും കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താന്‍ പോലീസ് തയാറാകണം, സുധീരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















