കൊച്ചി: കേരളത്തിലെ പ്രളയവും ദുരിതാശ്വാസവും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയായി. കേരള പ്രതിനിധികള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കേരളത്തിനെ പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആവുന്നത്ര ഉദാരമായ സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി കേരള നേതാക്കള്‍ പ്രത്യേക കൂടിക്കാഴ്‌ച്ച നടത്തി. കേരളത്തിലെ പ്രളയാനന്തര – പുന:രുജ്ജീവന – പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
















