Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എലിപ്പനി പ്രതിരോധം: മരുന്നിനെ ചൊല്ലി തര്‍ക്കം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:25 am IST
in Kerala

തിരുവനന്തപുരം: എലിപ്പനി പ്രതിരോധത്തിനും ചികിത്സയ്‌ക്കുമുള്ള ഡോക്‌സിസൈക്ലിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം. ഹോമിയോപ്പതി മരുന്നുകള്‍ നല്‍കാന്‍ അനുവദിക്കരുതെന്നും ഹോമിയോപ്പതി ചികിത്സാ രീതി തന്നെ നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

അലോപ്പതിയില്‍  ഡോക്‌സിസൈക്ലിന്‍ എന്ന ആന്റിബയോട്ടിക് ആണ് പ്രതിരോധത്തിനും ചികിത്സയ്‌ക്കും ഉപയോഗിച്ച് വിജയിച്ചതെന്ന് ഐഎംഎ പറയുന്നു. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങള്‍ ഏറെയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍(ഐഎച്ച്എംഎ) രംഗത്തെത്തി. ഹോമിയോപ്പതിയില്‍ പ്രതിരോധത്തിനും ചികിത്സയ്‌ക്കും ഫലപ്രദമായ മരുന്നുണ്ടെന്നും ഐഎച്ച്എംഎ പറയുന്നു. 

ഡോക്‌സിസൈക്ലിന്റെ 100 മി.ഗ്രാം വീതമുള്ള രണ്ട് ഗുളികളാണ്  അലോപ്പതിപ്രതിരോധം.   ഇത് എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കരുതെന്ന് ആരോഗ്യവകുപ്പ് തന്നെ ചികിത്സാ പ്രോട്ടോകോളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതാണ് ഇപ്പോള്‍ വ്യാപക പരാതിക്ക് കാരണം. 

മാത്രമല്ല പെന്‍സിലിന്‍ അലര്‍ജി ഉള്ളവര്‍ക്കും മരുന്ന് പാര്‍ശ്വഫങ്ങള്‍ ഉണ്ടാക്കും എന്നും  പറയുന്നു. ഇത് കഴിക്കുമ്പോള്‍ വയറെരിച്ചില്‍ ഉണ്ടാകും എന്നാണ് മറ്റൊരു ആരോപണം. 

ഡോക്‌സിസൈക്ലിന്‍ വിജയം:   ഐഎംഎ

 ഡോക്‌സിസൈക്ലിന്‍ ലോകമെമ്പാടും പരീക്ഷിച്ച് വിജയം കണ്ടതാണെന്ന് ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. എന്‍. സുള്‍ഫി പറഞ്ഞു. ഇത്  പ്രതിരോധ മരുന്നായി കഴിക്കുമ്പോള്‍ ശരീരത്തില്‍ എലിപ്പനി രോഗാണു കടക്കില്ല.  ഏഴ് ദിവസം വരെ ഇതിന്റെ പ്രതിരോധം ഉണ്ടാകും. അതുകൊണ്ടാണ് വെള്ളക്കെട്ടുമായി ബന്ധപ്പെടുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം എന്നുപറയുന്നത്. 

പന്ത്രണ്ട് മണിക്കൂര്‍ ഇടവിട്ട് ഓരോഗ്ലാസ് വെള്ളത്തോടൊപ്പം ഗുളിക കഴിച്ചാല്‍ വയര്‍ എരിച്ചില്‍ ഉണ്ടാകില്ല. 

എലിപ്പനിയുടെ ആദ്യഘട്ടത്തില്‍ (ഏഴ് മുതല്‍ 10 ദിവസം വരെ)യുള്ള ചികിത്സയാണ് ഏറ്റവും ഫലപ്രദം. ഈ സമയത്ത് ഡോക്‌സിസൈക്ലിന്‍ രണ്ട് നേരം അഞ്ചുമുതല്‍ ഏഴ് ദിവസം വരെ നല്‍കും. 

കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അമോക്‌സിസൈലിനും അസത്രോമൈസിനും ആണ് നല്‍കുന്നത്. 

ഐഎംഎയ്‌ക്ക് ധാര്‍ഷ്ട്യം: ഐഎച്ച്എംഎ

ചികിത്സാ രംഗത്ത് തങ്ങള്‍ മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് ഹോമിയോ ചികിത്സയെ തള്ളിപ്പറയുന്നതിന് പിന്നില്‍ ഐഎംഎയക്ക് ഉള്ളതെന്ന് ഇന്ത്യന്‍ ഹോമിേയാപതിക് മെഡിക്കല്‍ അസോസിയേഷന്‍(ഐഎച്ച്എംഎ) കേരളഘടകം പ്രസിഡന്റ് ഡോ. എം.ഇ. പ്രശാന്ത് കുമാര്‍. 

ക്യൂബയടക്കമുള്ള രാജ്യങ്ങളില്‍ എലിപ്പനിയെ ഹോമിയോ മരുന്ന് ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് ഹോമിയോപതിക്കെതിരെ പ്രചരണം.  

ഫലപ്രദമായ ചികിത്സാ രീതി അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഹോമിയോ മെഡിക്കല്‍കോളേജും ഹോമിയോ ഡയറക്ടറേറ്റും ഡിസ്പന്‍സറികളും സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.  

വിതരണം ചെയ്യുന്നത് ധാരണ ഇല്ലാതെ

ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ യാതൊരു ധാരണയും നല്‍കാതെ വീടുകളില്‍ വിതരണം ചെയ്യുകയാണ്. 

ആശുപത്രികളില്‍ എത്തുന്ന കുട്ടികള്‍ക്കും  ഗര്‍ഭിണികള്‍ക്കും മാത്രാണ് ഡോക്‌സിസൈക്ലിനുപകരം മറ്റ് മരുന്നുകള്‍ നല്‍കുന്നത്.  

വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയവയെ രോഗം ബാധിച്ചിട്ടുള്ളവരും കടുത്ത പ്രമേഹമുള്ളവരും ഇത് കഴിച്ചാല്‍ ഗുരുതര പാര്‍ശ്വഫലം ഉണ്ടാകുമെന്നു ആരോഗ്യരംഗത്ത് ഉള്ളവര്‍ തന്നെ പറയുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.