തിരുവനന്തപുരം: പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ വിമര്‍ശനവുമായി വി മുരളീധരന്‍ എം പി രംഗത്ത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അപഹാസ്യകരമാണെന്നും കേരള സര്‍ക്കാര്‍ സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഡി വൈ എഫ് ഐ നേതാവായ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി കൈക്കൊള്ളാത്തതിലും മുരളീധരന്‍ അമര്‍ഷം പ്രകടിപ്പിച്ചു. കൂടാതെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ടും യാതൊരു നടപടി ഉണ്ടാകാത്തതും ഇതിനായി സമരത്തിനിറങ്ങേണ്ടി വരുന്നതും സര്‍ക്കാരിന്റെ അപജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
സഹപ്രവര്‍ത്തകയെ സിപിഎം എംഎല്‍എ പീഡിപ്പിച്ചതായ പരാതിയില്‍ ഒരക്ഷരം മിണ്ടാന്‍ പോലും ഡി വൈ എഫ് ഐക്ക് കഴിഞ്ഞിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
















