Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് നിരോധനം വന്‍ നേട്ടമായെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 08:32 pm IST
in India

ന്യൂദല്‍ഹി: നോട്ട് നിരോധനം വലിയ നേട്ടമായെന്നും വരുമാന നികുതി 10ലക്ഷം കോടിക്ക് മുകളിലേക്ക് ഉയര്‍ന്നതായും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് സുതാര്യത കൊണ്ടുവരാന്‍ സാധിച്ചതും നികുതി നല്‍കുന്നവരുടെ എണ്ണം വളരെയേറെ ഉയര്‍ന്നതുമാണ് നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടങ്ങളെന്നും ജെയ്റ്റ്‌ലി പറഞ്ഞു. 

വരുമാന നികുതി ഇനത്തില്‍ രാജ്യത്തുണ്ടായ വര്‍ദ്ധനവാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നേട്ടമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2013-14 സാമ്പത്തിക വര്‍ഷം 6.38 ലക്ഷം കോടി രൂപ ആയിരുന്ന വരുമാന നികുതി വഴിയുള്ള വരുമാനം 2017-18ല്‍ 10.02 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. 3.64 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവ് വരുമാന നികുതിയിനത്തില്‍ രാജ്യത്തുണ്ടായി.

2014 മാര്‍ച്ചില്‍ രാജ്യത്തെ നികുതി ദായകരുടെ എണ്ണം 3.8 കോടി മാത്രമായിരുന്നു. എന്നാല്‍ 2017-18ല്‍ ഇത് 6.86 കോടിയായി ഉയര്‍ന്നു. നികുതി നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നത് നോട്ട് നിരോധനത്തിന്റെ നേട്ടമാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലും 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. നോട്ട് നിരോധനത്തിന് മുമ്പുള്ള 2014 മുതലുള്ള രണ്ടുവര്‍ഷത്തെ വരുമാന നികുതി വര്‍ദ്ധനവ് 6.6ശതമാനവും 9 ശതമാനവുമായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ടു വര്‍ഷങ്ങളില്‍ 15 ശതമാനവും 18 ശതമാനവുമായി നികുതി ശേഖരണം വര്‍ദ്ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷവും സമാനമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

നോട്ട് നിരോധനത്തിന് ശേഷം 2017 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയ ചരക്ക് സേവന നികുതി വഴിയും നികുതി ദായകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. 72.5 ശതമാനം നികുതിദായകരാണ് ആദ്യവര്‍ഷം ഉണ്ടായിരിക്കുന്നത്. അതുവരെ നികുതി നല്‍കിക്കൊണ്ടിരുന്നവര്‍ 66.17 ലക്ഷമായിരുന്നെങ്കില്‍ നിലവില്‍ ചരക്ക് സേവന നികുതി നല്‍കുന്നവര്‍ 1.14 കോടി ആളുകളാണ്. ഇതെല്ലാമാണ് നോട്ട് നിരോധനത്തിന്റെ പ്രധാന നേട്ടങ്ങള്‍. സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുകയും സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കുകയും ചെയ്തു. 

നികുതി വരുമാനത്തിലെ വര്‍ദ്ധനവും ഉയര്‍ന്ന ധനവ്യയവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമാണ് നോട്ട് നിരോധനം രാജ്യത്തിന് സമ്മാനിച്ചത്. സമ്പദ് രംഗത്തുനിന്ന് കള്ളപ്പണത്തിന്റെ സാന്നിധ്യം വലിയ തോതില്‍ കുറയ്‌ക്കനായിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം ിക്ഷേപിച്ച 18ലക്ഷം പേര്‍ അന്വേഷണ പരിധിയിലാണ്. കൂടുതല്‍ പേര്‍ നികുതിയും പിഴയും നല്‍കിക്കൊണ്ടിരിക്കുന്നു. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ചു എന്നതിന്റെ അര്‍ത്ഥം അതെല്ലാം നികുതി നല്‍കിയ പണമാണ് എന്നല്ലെന്നും കേന്ദ്രധനമന്ത്രി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.