ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പരായ് മൊഹല്ല ഹജിന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യത്തിനു നേരെ നിറയൊഴിച്ചത്.
രണ്ടു ഭീകരരെ കൂടി ഒളിച്ചിരുപ്പുണ്ടെന്ന നിഗമനത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കെട്ടിടം സൈനികര്‍ വളഞ്ഞെന്നാണ് വിവരം. ബുധനാഴ്ച അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
















