ന്യൂദല്‍ഹി: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്റര്‍ പേജിലൂടെയാണ് രാഷ്‌ട്രപതി തന്റെ മലയാളത്തിലുള്ള ഓണസന്ദേശം പങ്കു വച്ചിരിക്കുന്നത്. എല്ലാപേര്‍ക്കും പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കും എന്റെ ഓണാശംസകള്‍.
വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും മോചിക്കപ്പെട്ട് ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവര്‍ക്ക് ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നാശിക്കുന്നു എന്നായിരുന്നു രാഷ്‌ട്രപതിയുടെ സന്ദേശം.
എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.
— President of India (@rashtrapatibhvn) August 25, 2018
















