Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തിരിച്ചറിവുകളുടെ ഓണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 03:06 am IST
inKerala

ഓണം, ഓര്‍മയിലെ ഉത്സവമായ ഇന്ന് പതിവുപോലെ ആഹ്ലാദത്തിന്റെ പൂത്തുമ്പികളായി പറന്നുകളിക്കാനാവില്ല. ആശംസകള്‍ നേരാനുമാവില്ല. അത്രമാത്രം ഘനീഭൂതമായ നൊമ്പരത്തിന്റെ ചെളിക്കെട്ടും വല്ലായ്‌മയുമാണ് പ്രളയം അലറിക്കുതിച്ചെത്തിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും. ഓരോ ഓണത്തിനും വിസ്മയാവഹമായ സംഭവഗതികള്‍ കൊണ്ട് പൂക്കളമിടാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്ക് വിങ്ങലിന്റെയും യാതനയുടെയും വേളയാണിപ്പോള്‍. ഓണം ഓര്‍മയില്‍ മാത്രം അതിന്റെ വര്‍ണ വൈചിത്ര്യത്തോടെ നിലനില്‍ക്കട്ടെ എന്നാണവര്‍ ആശിക്കുന്നത്. പലര്‍ക്കും ഓണം എന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥ വന്നിരിക്കുകയാണ്.

ഓണക്കോടിയും പൂക്കളവും ഓണസദ്യയും ചേര്‍ന്ന് രൂപപ്പെടുന്ന ഓണാഘോഷത്തിന്റെ നിര്‍വൃതിയില്‍ നിന്ന് ഇത്തവണ കേരളം വിട്ടു നില്‍ക്കുകയാണ്. അത്രമാത്രം പ്രളയവും പേമാരിയും സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നു. കുറഞ്ഞ ശതമാനം ജനങ്ങള്‍ക്കു മാത്രമേ ദുരന്തത്തിന്റെ ശക്തി അത്രകണ്ട് ബാധിക്കാതിരുന്നിട്ടുള്ളൂ. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലും വിവരണാതീതമായ കഷ്ടനഷ്ടങ്ങളാണ് സംഭവിച്ചത്. അനുഗൃഹീതമായ പ്രകൃതിയെ തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിദമായ ഓര്‍മകളാണ് മനുഷ്യര്‍ക്കു നല്‍കിയിരിക്കുന്നത്. നടുങ്ങുന്ന അത്തരം ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ എങ്ങനെ നാം ഓണം ആഘോഷിക്കും? ആരെ കാണിക്കാന്‍? ആര്‍ക്ക് ആശ്വാസമുണ്ടാവാന്‍?  ദുരന്തത്തിന്റെ തീമുനമ്പില്‍ നിന്ന് ആര്‍ത്തുല്ലസിച്ച് ഓണം ആഘോഷിക്കാന്‍ മാത്രം രാക്ഷസമനസ്‌കരല്ലല്ലോ നമ്മള്‍.

ഏതായാലും ദുരന്തം അതിന്റെ കൈക്കരുത്തും വ്യാളീമുഖവും കാണിച്ച് പിന്‍മടങ്ങുമ്പോള്‍ നമുക്ക് ഓര്‍ത്തുവയ്‌ക്കാന്‍ പലതുമുണ്ട്. വിവരം അറിഞ്ഞതു മുതല്‍ ഒന്നും നോക്കാതെ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍. ഔദ്യോഗിക സംവിധാനം അതിന്റെ കരുതല്‍ പുറത്തെടുക്കും മുമ്പ്  അനൗദ്യോഗിക മേഖല സജീവമായത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്‌ക്കാന്‍ ഇടവച്ചു. സോഷ്യല്‍ മീഡിയ അങ്ങേയറ്റം കൃതാര്‍ഥാഭരിതമായ നിലപാടോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള വഴികള്‍ പറഞ്ഞുവച്ചു.  സഹായങ്ങള്‍ക്കായി പരശ്ശതം വഴികള്‍ തുറന്നുകാട്ടി. അതേസമയം ആസുരികലഹരിയോടെ ചിലര്‍ രംഗത്തു വരികയും ചെയ്തു. വിദ്യാഭ്യാസവും സംസ്‌കാരവും ഉണ്ടെന്ന് നാം കരുതുന്ന ചിലര്‍ അങ്ങേയറ്റത്തെ അധമസ്വഭാവം പുറത്തെടുത്തു. ഒരു മുന്‍ വൈസ്ചാന്‍സലര്‍ പോലും ഇത്തരം സമീപനം സ്വീകരിച്ചു എന്നത് കേരളത്തിന്റെ സാക്ഷരസമൃദ്ധിയുടെ മുകളില്‍ അമ്ലമഴ പെയ്യിച്ച അനുഭവമായി.

എന്നാല്‍ ചില അസുലഭ നക്ഷത്രങ്ങള്‍ സമൂഹത്തിനു മുമ്പില്‍ കൂടുതല്‍ പ്രകാശമാനമായി നിന്നു എന്നത് എക്കാലത്തേക്കും അഭിമാനിക്കാനാവുന്നതാണ്. നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ ബലി നല്‍കേണ്ടി വന്നവര്‍, കേട്ടറിഞ്ഞും, കണ്ടറിഞ്ഞും ദുരിതബാധിതരെ നെഞ്ചോടു ചേര്‍ത്തവര്‍, സര്‍വസഹായങ്ങളുമായി സംസ്ഥാനത്തിന് കൈത്താങ്ങായി നിന്ന കേന്ദ്രസര്‍ക്കാര്‍, പട്ടാളക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍, പോലീസുകാര്‍, വൈദ്യുതി, ആരോഗ്യവകുപ്പുകള്‍, സന്നദ്ധസംഘടനകള്‍, രാഷ്‌ട്രീയകക്ഷി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനങ്ങളെ എന്നുമെന്നും അഭിമാനത്തോടെയേ ഓര്‍ക്കാനാവൂ. സ്വന്തം ശരീരം പോലും ചവിട്ടുപടിയാക്കി സഹോദരിമാരെ ബോട്ടില്‍ കയറാന്‍ സഹായിച്ച താനൂരിലെ ജൈസലിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക.

നാടെങ്ങും ഒറ്റ മനസ്സോടെ നിലനിന്ന കാലത്തിന്റെ ഓര്‍മയാണല്ലോ ഓണം ഉണര്‍ത്തുന്നത്. പല തരത്തിലുള്ള സ്വഭാവ വൈചിത്ര്യങ്ങളാല്‍ ചിതറിക്കിടക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് പ്രളയവും പേമാരിയും പെയ്തിറങ്ങിയപ്പോള്‍ സഹവര്‍ത്തിത്വവും സാഹോദര്യവും സ്‌നേഹവും സുദൃഢമാവുന്ന കാഴ്ച ഒരര്‍ഥത്തില്‍ ഹൃദയം കുളിര്‍പ്പിക്കുന്നുണ്ട്. എല്ലാ ദുരന്തങ്ങളും ചെറിയ ചെറിയ പാഠങ്ങള്‍ നമുക്കായി നല്‍കുന്നുണ്ട്. ഇത്തവണത്തെ ഓണം ആഘോഷിക്കാതെ അവശരെയും ആര്‍ത്തരെയും മനസ്സില്‍ കണ്ട് അവരുടെ കണ്ണീരൊപ്പാന്‍ ആത്മാര്‍ഥമായി രംഗത്തിറങ്ങാനാവട്ടെ നമ്മുടെ പരിശ്രമങ്ങള്‍. അത് കണ്ട് മഹാബലിത്തമ്പുരാന്‍ മനം നിറഞ്ഞ് കേരളത്തിന്റെ മണ്ണിലൂടെ തന്റെ ഓണയാത്ര പൂര്‍ത്തിയാക്കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.