ലണ്ടന്‍: ബ്രിട്ടനില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് -സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്സ് (15) എന്നിവരാണ് മരിച്ചത്.
മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.
ബോട്ടിങിനിടെയാണ് അപകടം. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നെങ്കിലും കുട്ടികള്‍ തടാകത്തിലെ ചതുപ്പില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
















