കൊച്ചി/ആലുവ: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വിദ്യാര്‍ഥിസംഘടനയായ എബിവിപി സജീവമായി രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകളിലും ആലുവ പ്രദേശത്തെ ശുചീകരണപ്രവര്‍ത്തനത്തിലും എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ നിന്നുള്ള ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ രംഗത്തുണ്ട്.
ക്യാമ്പുകളിലെ ഭക്ഷണവിതരണത്തിലും ക്ലാസ്സ് റൂമുകള്‍ സജ്ജീകരിക്കുന്നതിലും സേവാഭാരതിക്കൊപ്പം കൈമെയ് മറന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
















