ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങുന്നു. ഷൂട്ടിംഗിലും, തുഴച്ചിലിലും, ടെന്നീസിലുമാണ് പ്രധാന പ്രതീക്ഷകൾ. ഷൂട്ടിംഗ് ഡബിൾ ട്രാപ് ഇനത്തിൽ ലോക റാങ്കിംഗിൽ മുന്നിലുള്ള അങ്കൂർ മിത്തൽ ഇന്നിറങ്ങും. ടെന്നീസിൽ രണ്ട് മെഡൽ ഉറപ്പിച്ചു കഴിഞ്ഞ ഇന്ത്യൻ താരങ്ങളുടെ സെമി ഫൈനൽ ഇന്ന് നടക്കും.
ഇതു കൂടാതെ ബൊപ്പണ്ണ സഖ്യത്തിനും പ്രജിലേഷിനും ഇന്നത്തെ ക്വാർട്ടർ ജയിച്ചാൽ മെഡൽ ഉറപ്പിക്കാം. മലയാളി താരം ജീന നയിക്കുന്ന ബാസ്ക്കറ്റ് ബോൾ ടീം, ക്വാർട്ടർ പ്രതീക്ഷകളുമായി ഇന്ന് ഇന്തോനേഷ്യയെ നേരിടും. ബാഡ്മിന്റണിൽ വനിതാ സിംഗിൾസ് മത്സരങ്ങളും ഇന്ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: