ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം വിജയം. ഇതോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചു. ഇന്നലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ38-12നും അവസാന പോരാട്ടത്തില്‍ ആതിഥേയരായ ഇന്തോനേഷ്യയെ 54-22നും ഇന്ത്യ തകര്‍ത്തു. ഇതോടെ എട്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തി.
പുരുഷവിഭാഗത്തില്‍ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട ഇന്ത്യ ഇന്നലെ അവസാന മത്സരത്തില്‍ തായ്‌ലന്‍ഡിനെ തകര്‍ത്തു. 49-30 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ പുരുഷന്മാരുടെ ജയം. ഇതോടെ ഗ്രൂപ്പിലെ നാല് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ മൂന്നില്‍ വിജയം നേടി.
















