ന്യൂദല്‍ഹി: മഴമൂലം വെള്ളപ്പൊക്കം കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെങ്കിലും ഹിമാചലിലും ഉത്തരാഖണ്ഡിലും മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമാണ്.
ഹിമാചലില്‍ നദികള്‍ കവിഞ്ഞൊഴുകുന്നു. മഴയ്‌ക്ക് ഇന്ന് ശമനമുണ്ട്. ഉത്തരാഖണ്ഡില്‍ 15 ജില്ലകള്‍ പ്രളയബാധിതമായി. എല്ലാ നദികളും കവിഞ്ഞൊഴുകുകയാണ്.
21 സംസ്ഥാനങ്ങളെ ഇന്ന് മഴ ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കാര്യമായ അപകടം ഉണ്ടാക്കാതെ മഴ കടന്നുപോയി. കാലവര്‍ഷത്തില്‍ ഇതുവരെ രാജ്യത്താകെ 776 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
















