ന്യൂദല്‍ഹി: മുസ്ലിം പള്ളികള്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദേശിയ ഹരിത ട്രൈബ്യുണല്‍ നിര്‍ദേശം.
കിഴക്കന്‍ ദല്‍ഹിയിലെ ചില മുസ്ലിം പള്ളികളില്‍ അനുവദിനീയമായതിനേക്കാള്‍ ശബ്ദം ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് കോടതി നിര്‍ദേശം.
ദേശീയ ഹരിത ട്രൈബ്യുണല്‍ അധ്യക്ഷന്‍ ആദര്‍ശ് ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. ശബ്ദമലിനീകരമുണ്ടാക്കുന്നെങ്കില്‍ നടപടിക്കും ട്രൈബ്യുണല്‍ നിര്‍ദേശിച്ചു.
അഖണ്ഡ ഭാരത് മോര്‍ച്ച എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
















