ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. വ്യാഴാഴ്ച രാവിലെയാണ് സൈന്യം ഭീകരരെ വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പട്രോളിംഗ് നടത്തുമ്പോൾ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബുധനാഴ്ചയും ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഭീകരര്‍ക്കായി വ്യാഴാഴ്ച രാവിലെ പ്രദേശത്ത് വീണ്ടും സൈന്യം തെരച്ചില്‍ നടത്തിയത്. നാല് ഭീകരരെയാണ് സെെന്യം ബുധനാഴ്ച വധിച്ചത്.
















