Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉടൽ മണ്ണുക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2018, 03:25 am IST
in India

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ തിരകള്‍ സാക്ഷി… കലൈഞ്ജര്‍ കരുണാനിധിക്ക് കണ്ണീര്‍ക്കടല്‍ തീരത്ത് അന്ത്യവിശ്രമം. തമിഴകത്തിന്റെ പ്രിയപ്പെട്ട മുത്തുവേല്‍ കരുണാനിധിക്ക് രാജ്യം ഇന്നലെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏഴു മണിയോടെ മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കടുത്ത് കരുണാനിധിയുടെ ഭൗതിക ദേഹം സംസ്‌കരിച്ചു. 

കലൈഞ്ജര്‍ വാഴ്ക…എന്നാര്‍ത്തു വിളിച്ച പതിനായിരങ്ങള്‍ക്കൊപ്പം ഗോപാലപുരത്തെ വീട്ടില്‍ നിന്ന് കലൈഞ്ജര്‍ മറീനാ ബീച്ചിലേക്ക് അന്ത്യയാത്രയായി എത്തി. പിന്നീട് സൈന്യം ദേശീയ ബഹുമതികള്‍ അര്‍പ്പിച്ചു. കുടുംബാംഗങ്ങള്‍ അന്തിമ ചടങ്ങുകള്‍ നിര്‍വഹിച്ചു, പുഷ്പങ്ങള്‍ അര്‍പ്പിച്ച് അവസാനമായി പ്രണമിച്ചു. ഒരിക്കലും വിശ്രമിക്കാത്ത ഒരാള്‍ ഇതാ വിശ്രമിക്കുന്നു എന്ന് ആലേഖനം ചെയ്ത പെട്ടിയില്‍ കരുണാനിധിയുടെ ഉടല്‍ മണ്ണുക്ക് സമര്‍പ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഈ ലോകത്തോടു വിടപറഞ്ഞ തമിഴകത്തിന്റെ മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മരണവും സംഭവബഹുലമായിരുന്നു. മറീനാ ബീച്ചില്‍ അണ്ണാ സമാധിക്കടുത്ത് കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥാനമൊരുക്കുന്നത് ഹൈക്കോടതിയോളം എത്തിയ വിവാദമായി മാറി. ഇന്നലെ രാവിലെ എട്ടു മണിമുതല്‍ വാദം കേട്ട കോടതി ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചു. അപ്പോഴും രാജാജി ഹാളില്‍ പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയായിരുന്നു. 

പതിനൊന്നു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി അന്ത്യപ്രണാമം അര്‍പ്പിച്ചു. കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാള്‍, മകന്‍ സ്റ്റാലിന്‍, മകള്‍ കനിമൊഴി എന്നിവരെ ആശ്വസിപ്പിച്ച മോദി, മറ്റ് കുടുംബാംഗങ്ങളോടും സംസാരിച്ചു. 

കലൈഞ്ജരെ അവസാനമായി ഒരു നോക്കു കാണാന്‍ കാത്തു നിന്ന പതിനായിരങ്ങള്‍ക്ക് പലപ്പോഴും നിയന്ത്രണം വിട്ടു. തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് പണിപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാന ഗവര്‍ണര്‍മാര്‍, പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി ചലച്ചിത്ര രാഷ്‌ട്രീയ നേതാക്കള്‍ അങ്ങനെ നിരവധി പേര്‍ കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച അന്ത്യയാത്ര മൂന്നു മണിക്കൂറോളം സമയമെടുത്താണ് മറീനാ ബീച്ചില്‍ എത്തിയത്. പതിനായിരങ്ങള്‍ പ്രിയ നേതാവിനെ അനുഗമിച്ചു. 

കരുണാനിധി എന്ന വ്യക്തിയാണ് മറഞ്ഞത്, ഉടലാണ് മണ്ണിനു നല്‍കിയത്, പത്തൊമ്പതാം വയസ്സു മുതല്‍ തൊണ്ണൂറ്റിനാലാം വയസ്സു വരെ തമിഴകത്ത് നിറഞ്ഞാടിയ ആ ഉയിര്‍ കത്തുന്ന ഓര്‍മയായി അവശേഷിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.