കോഴിക്കോട് : പച്ചവെള്ളത്തില്‍ കുഴച്ച് ആറു മിനിട്ടിനുള്ളില്‍ തയാറാക്കാവുന്ന ഇടിയപ്പം പൗഡര്‍ ഡബിള്‍ ഹോഴ്സ് വിപണിയില്‍ എത്തിച്ചു.
അട, കൊഴുക്കട്ട, പത്തിരി തുടങ്ങിയവ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗിക്കാം. ഡബിള്‍ ഹോഴ്സ് 6 മിനിറ്റ് ഇടിയപ്പം പൗഡറിന്റെ ഔദ്യോഗിക ലോഞ്ച്, ബ്രാന്‍ഡ് അംബാസിഡറും പ്രമുഖ നര്‍ത്തകിയും അഭിനേത്രിയുമായ പദ്മശ്രീ ശോഭന ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
ഇതോടനുബന്ധിച്ച് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഫുഡ് ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്് ഡയറക്ടര്‍ വിനോദ് മഞ്ഞില, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി, ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സുനില്‍ പി കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
ഇടിയപ്പം പൗഡര്‍ ഒരു കിലോ 82 രൂപയ്ക്ക് കേരളത്തില്‍ ലഭിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: