ശ്രീനഗര്‍: അമര്‍നാഥ് തീർത്ഥാടനം രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. കശ്മീർ താഴ്വരയിലേക്ക് 454 തീര്‍ഥാടകര്‍ അടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. ജമ്മുവിലെ ഭഗ്വതി നഗര്‍ ബേസ് ക്യാംപില്‍ നിന്ന് 11 വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര പുറപ്പെട്ടത്.
കശ്മീർ താഴ്വരയില് വിഘടനവാദികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അമര്‍നാഥ് യാത്ര രണ്ടുദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചത്. ഈ വര്‍ഷം ഇതുവരെ 2.70 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിക്കഴിഞ്ഞു. രണ്ടു മാസം നീളുന്ന തീര്‍ഥാടനയാത്ര ഓഗസ്റ്റ് 26ന് സമാപിക്കും.
















