Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാഞ്ചൻജംഗയ്‌ക്കു മുകളിൽ ശീതളിന്റെ ചിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:41 am IST
in India

ഡെറാഡൂണ്‍: ശീതള്‍ രാജ്, പ്രായം ഇരുപത്തിരണ്ട്, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പര്‍വതമായ കാഞ്ചന്‍ജംഗയുടെ മുകളില്‍ നിന്ന് കഴിഞ്ഞ ദിവസം അവള്‍ ലോകത്തെ നോക്കി ചിരിച്ചു. ഉന്നതങ്ങളില്‍ നിന്നുള്ള ആ ചിരിക്ക് മികച്ച ഒരു നേട്ടത്തിന്റെ തിളക്കമുണ്ടായിരുന്നു. കാഞ്ചന്‍ജംഗ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന നേട്ടത്തിന്റെ തിളക്കം. 

ഉത്തരാഖണ്ഡിലെ പിതോരഗഡ് ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള ശീതളിന് ചെറുപ്പത്തില്‍ത്തന്നെ പര്‍വതങ്ങളുടെ ഉയരം ഹരമായിരുന്നു. താഴ്‌വാരത്തില്‍ നിന്ന് ഔന്നിത്യം കണ്ട് അത്ഭുതപ്പെടാനല്ല, ആ ഔന്നിത്യത്തിലേക്ക് കയറിച്ചെല്ലാനായിരുന്നു അവള്‍ക്ക് മോഹം. ടാക്‌സി ഡ്രൈവറാണ് അച്ഛന്‍. വീട്ടിലേക്കു വിറകുശേഖരിക്കാന്‍ അമ്മ കുന്നിന്‍ മുകളിലേക്കു പോകുമ്പോള്‍ കുഞ്ഞു ശീതളും കൂടെപ്പോകുമായിരുന്നു. കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ തന്നെ ആവേശഭരിതയാക്കിയിട്ടുണ്ടെന്ന് ശീതള്‍ പറയുന്നു. 

പര്‍വതാരോഹണത്തിനുള്ള ആദ്യ അവസരം വന്നത് 2014ല്‍ ആയിരുന്നു. കോളേജിലെ എന്‍സിസി സംഘത്തിനൊപ്പമായിരുന്നു അത്. എന്നാല്‍ വീട്ടില്‍ നിന്ന് അനുവാദം കിട്ടിയില്ല. ഒരു വിധത്തില്‍ അവരെ സമ്മതിപ്പിച്ചാണ് അന്നു യാത്ര പോയത്. ഏറെ ദിവസത്തെ ശ്രമത്തിലാണ് പര്‍വതാരോഹണത്തിലുള്ള തന്റെ അഭിനിവേശം അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കാന്‍ ശീതളിനായത്. ഡാര്‍ജിലിങ്ങിലെ ഹിമാലയ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 2015ല്‍ ശീതള്‍ പരിശീലനം പൂര്‍ത്തിയാക്കി. നൂറ്റമ്പതു പെണ്‍കുട്ടികളാണ് പരിശീലനം കഴിഞ്ഞിറങ്ങിയത്.

എവറസ്റ്റ് യാത്രയ്‌ക്കു മുമ്പുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ത്രിശൂല്‍ പര്‍വതം കീഴടക്കാനുള്ള ശ്രമം നടത്തിയത്. 150 പേരില്‍ ശീതള്‍ അടക്കം പതിനഞ്ചു പേര്‍ മാത്രമാണ് അതില്‍ വിജയിച്ചത്. എന്നിട്ടും എവറസ്റ്റ് കീഴടക്കാനുള്ള സംഘത്തിലേക്ക് ശീതളിനെ തെരഞ്ഞെടുത്തില്ല. കടുത്ത നിരാശയെ അതിജീവിച്ച ശീതള്‍ ഇന്ത്യന്‍ പര്‍വതാരോഹക ഫൗണ്ടേഷനില്‍ അംഗത്വത്തിന് അപേക്ഷിച്ചു. ഇവിടെ ശീതളിന്റെ പ്രകടനത്തില്‍ മതിപ്പു തോന്നിയ ഫൗണ്ടേഷന്‍ പ്രസിഡന്റ് റിട്ട. കേണല്‍ എച്ച്.എസ്. ചൗഹാന്‍ കാഞ്ചന്‍ജംഗ ആരോഹണ ദൗത്യത്തില്‍ അവളേയും ഉള്‍പ്പെടുത്തി. ഒഎന്‍ജിസിയുടെ നേതൃത്വത്തിലുള്ള ഈ ദൗത്യം ആരംഭിച്ചത് കഴിഞ്ഞ ഏപ്രിലില്‍. മൂന്നു ക്യാമ്പുകള്‍ പിന്നിട്ടെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് പിന്‍വാങ്ങി. 

എന്നാല്‍ പിന്നീടുള്ള ശ്രമത്തില്‍ കാഞ്ചന്‍ജംഗയുടെ മുകളില്‍ ശീതല്‍ ഇന്ത്യയുടെ ദേശീയ പതാക പാറിച്ചു. 2019ല്‍ എവറസ്റ്റ് കീഴടക്കാനുള്ള ദൗത്യത്തിനു തുടക്കമിടാനാണ് ശീതളിന് ആഗ്രഹം. എന്നാല്‍ തയാറെടുപ്പുകള്‍ക്കും യാത്രയ്‌ക്കുമായി 20-25 ലക്ഷം രൂപ ചെലവു വരും. അതു കൊണ്ടു തന്നെ സ്‌പോണ്‍സര്‍മാരെ തേടുകയാണ് ശീതള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.