Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാലം കടന്ന് അവര്‍ കയറിയത് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 02:40 am IST
inIndia

ഭുവനേശ്വര്‍: ഒറീസയിലെ മല്‍ക്കന്‍ഗിരിയില്‍ ഒരു പാലം തുറന്നത് ഒറ്റപ്പെട്ട 151 ഗ്രാമങ്ങളെ നഗര സൗകര്യങ്ങളിലേക്ക് ചേര്‍ത്തു വയ്‌ക്കാന്‍ മാത്രമല്ല, മാവോയിസ്റ്റ് ദമ്പതികളായ വാഗാ ഉര്‍മാനിയ്‌ക്കും മുദേ മധിക്കും മുഖ്യധാരയിലേക്ക് നടന്നു കയറാന്‍ കൂടിയായിരുന്നു. ജലവൈദ്യുത പദ്ധതിയുടെ പേരില്‍ ഒറ്റപ്പെട്ട ഗ്രാമങ്ങളെ കൂട്ടിയിണക്കി പണിത പാലവും അതിന്റെ സുരക്ഷയ്‌ക്കായി ഒരുക്കിയ ക്യാമ്പും ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം ഇരുവരെയും ആയുധമുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

പോലീസ് അഞ്ചുലക്ഷം രൂപ തലയ്‌ക്കു വിലയിട്ട മാവോയിസ്റ്റ് ഭീകരനാണ് ഉര്‍മാനി. 25 ആക്രമണങ്ങളിലും ഏഴ് കൊലപാതകങ്ങളിലും പങ്കാളിയാണ് ഇയാള്‍. പതിനഞ്ച് ആക്രമണങ്ങളിലും എട്ട് കൊലപാതകക്കേസുകളിലും പങ്കാളിയാണ് ഭാര്യ മാധി. മാവോയിസ്റ്റ് ക്യാമ്പിനു പുറത്തൊരു ജീവിതത്തോട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ ഇരുവരും. കാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിന്റെ ഓര്‍മകളുമുണ്ട് കൂട്ടിന്. 

കഷ്ടത നിറഞ്ഞതായിരുന്നു ആ കാലം. തെറ്റായ ചിന്തകളിലൂടെ പാഴാക്കിയത് പത്തുവര്‍ഷം. ഇനി പാവപ്പെട്ടവര്‍ക്കായി ജീവിക്കണമെന്നാണ് മല്‍ക്കന്‍ഗിരി, കോറാപുട്ട്, വിശാഖപട്ടണം മേഖലയിലെ മാവോയിസ്റ്റ് സംഘത്തില്‍ അംഗമായിരുന്ന ഉര്‍മാനി പറയുന്നത്.  ഇരുപത്തിയാറുകാരനായ ഉര്‍മാനി കലിമേലാ മാവോയിസ്റ്റ് ഗറില്ലാ സ്‌ക്വാഡിലെത്തുന്നത് 16-ാം വയസ്സില്‍. കര്‍ഷക കുടുംബമാണ് ഇയാളുടേത്. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. മുകേഷ് എന്നാണ് യഥാര്‍ഥ പേര്. 

 മാവോയിസ്റ്റ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ അക്ഷരമറിഞ്ഞു തുടങ്ങിയത്. എട്ടുവര്‍ഷം ഗറില്ലാ സ്‌ക്വാഡില്‍ തുടര്‍ന്നു. ക്യാമ്പിലെ ജീവിതം ദുരിതമയമായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കണം. ഒരിടത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങുന്നത് അപൂര്‍വമായിരുന്നു. ഗ്രാമത്തിലും കാട്ടിലുമായി സമയത്തെ പകുത്തെടുത്തായിരുന്നു ജീവിതം. പക്ഷേ ഗ്രാമീണര്‍ ഒരിക്കലും തങ്ങള്‍ക്ക് ഭക്ഷണവും ഒളിത്താവളങ്ങളും നിഷേധിച്ചിരുന്നില്ലെന്നും ഉര്‍മാനി ഓര്‍ക്കുന്നു. 

ഗറില്ലാ ആക്രമണത്തില്‍ ആവശ്യത്തിന് പരിശീലനം നേടിയതോടെ ചുമതലകളും മാറിമാറി വന്നു. ആക്രമണത്തിനുള്ള നിര്‍ദേശങ്ങളെല്ലാം ‘ഉന്നതങ്ങളില്‍’ നിന്നാണ് ലഭിച്ചിരുന്നത്. പറയുന്നതിനനുസരിച്ച് വധിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ചുമതല. ഓരോ ദൗത്യത്തിനുമൊടുവില്‍ ക്യാമ്പില്‍ അംഗങ്ങളെല്ലാം ഒത്തുചേരണം. ആക്രമണങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും സര്‍ക്കാര്‍ പ്രതികരണവും വിശകലനം ചെയ്യാനായിരുന്നു അത്. 

പ്രണയമായിരുന്നു ക്യാമ്പിലെ ദുരിതങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ ഏക ആശ്വാസം. ക്യാമ്പില്‍ ഒരുമിച്ചായിരുന്നു മാധിയും ഉര്‍മാനിയും. പതിനഞ്ചാമത്തെ വയസ്സിലാണ് മാധി മാവോക്യാമ്പിലെത്തുന്നത്. ഗ്രാമീണര്‍ക്കിടയില്‍ മാവോ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മാധിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

പുതിയ വാര്‍ത്തകള്‍

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.