Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്റെ എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:01 am IST
in Samskriti

ലക്ഷ്മണന്‍ രാമനോടായിപ്പറഞ്ഞു ‘ഇക്കാര്യങ്ങള്‍ ആരെങ്കിലും അറിയുന്നതിനു മുമ്പുതന്നെ രാജ്യഭരണം സ്വന്തം കൈകളിലാക്കൂ. ഇതിനായി ഞാനുണ്ടുകൂടെ. അയോദ്ധ്യ ഒന്നായെതിര്‍ത്താല്‍പോലും ഞാനേകനായി ആ എതിര്‍പ്പിനെ അമര്‍ച്ച ചെയ്യുന്നുണ്ട്. ഭരതന്റെ സഹായികളെ ഞാന്‍ കൊന്നൊടുക്കും. കൈകേയിയുടെ ചാതുര്യത്താല്‍ മഹാരാജാവ് എതിര്‍ത്താല്‍ അദ്ദേഹത്തെ ഞാന്‍ ബന്ദിയാക്കുകയും ചെയ്യും.. എന്റെ ജ്യേഷ്ഠസഹോദരന്റെ  സംരക്ഷണത്തിനായി വേണ്ടിവന്നാല്‍ ഞാന്‍ മഹാരാജാവിനേയും വധിക്കുന്നതാണ്. എന്തവകാശത്തിന്റെ പേരിലാണ് ഭരതന് രാജ്യം നല്‍കുവാന്‍ പോകുന്നത്?’. ലക്ഷ്മണന്‍ വളരെ ക്ഷുഭിതനായാണ് സംസാരിച്ചത്. എല്ലാ അവസ്ഥയിലും താന്‍ രാമനോടൊപ്പം ഉണ്ടായിരിക്കുമെന്നും കൗസല്യാദേവിയോടായി ലക്ഷ്മണന്‍ പറയുകയുണ്ടായി.

മാതാവ് രാമനെ ഉചിതമായതെന്തെന്നാല്‍ അതു ചെയ്യുവാനാണ് ഉപദേശിച്ചത്. വനത്തില്‍പോകാതെ മാതാവിനെ സേവിച്ചുകൊണ്ടിവിടെ ധര്‍മ്മാത്മാവായി കഴിയാം. കാശ്യപന്റെയൊരു പുത്രന്‍ ഇപ്രകാരം പ്രജാപതിയാവുകയുണ്ടായി. നീ പിതാവിനെ എത്രമാത്രം ആദരിക്കുന്നുവോ ഞാനും അത്രതന്നെ  ആദരിക്കപ്പെടുവാന്‍ അര്‍ഹയാണ്. അതിനാല്‍ വനത്തില്‍പോകാനുള്ള അനുമതി ഞാന്‍ നല്‍കയില്ല. ഇങ്ങനെപോയി കൗസല്യാദേവിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും. മാതാവുതുടര്‍ന്നു  ‘നീ വനത്തിലേക്കു പോവുകയാണെങ്കില്‍ ഞാന്‍ മരണംവരെ ഉപവസിക്കുന്നതായിരിക്കും. അതിന്റെ ദുഷ്പരിണാമം നിന്റെ മേല്‍ പതിക്കും, നദികളുടെ പതിയായ സമുദ്രം തന്റെ മാതാവിനു ദുഃഖമുണ്ടാക്കിയതിന്റെ ഫലമായി ബ്രഹ്മഹത്യാദുഃഖം അനുഭവിക്കയുണ്ടായ തെന്ന്  അറിവുള്ളതാണല്ലോ’.

ധര്‍മ്മാത്മാവായ രാമന്‍ മാതാവിനോടു പറഞ്ഞു ‘പിതാവിന്റെ ആജ്ഞയെ ധിക്കരിക്കുവാനുള്ള ധൈര്യമെനിക്കില്ല. അതുകൊണ്ട് എനിക്കു വനത്തിലേക്കു പോകാനുള്ള അനുവാദം മാതാവു നല്‍കിയാലും. ജ്ഞാനിയായ കണ്ഡു തന്റെ പിതാവിന്റെ  ആജ്ഞ കാരണം, പാപമാണെന്നറിഞ്ഞിട്ടുകൂടി ഗോവിനെ വധം  ചെയ്തില്ലേ. ഭൂതകാലത്തില്‍ നമ്മുടേതന്നെ വംശത്തിലെ അറുപതിനായിരം കുമാരന്മാര്‍ പിതാവായ സഗരന്റെ  ആജ്ഞാനുസരണം ധരണിയെ കുഴിക്കവേ മരണത്തെ പുല്‍കിയില്ലേ. പരശുരാമന്‍ പിതാവിന്റെ ആജ്ഞ പാലിക്കുവാനായി തന്റെ മാതാവായ രേണുകയെ ശിരഛേദം ചെയ്തില്ലേ?  മറ്റു പല മഹാത്മാക്കളും പിതുരാജ്ഞ നിറവേറ്റുവാനായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാനും പിതാവിനെ അനുസരിക്കയാണ്. ഞാന്‍ പുതിയതായി ഒരു സിദ്ധാന്തവും മുന്നോട്ടു വെക്കുന്നില്ല. എന്റെ പൂര്‍വികര്‍ ചെയ്തകാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്’.

ലക്ഷ്മണന്റെ  അതുല്യമായ വീര്യത്തിലും  തന്നോടുള്ള സ്‌നഹത്തിലും പൂര്‍ണവിശ്വാസത്തോടെ രാമന്‍ ലക്ഷ്മണനോടായി പറഞ്ഞു ‘സത്യവും ധര്‍മ്മവും എന്നും ഒന്നാമതാണ്. പിതാവിനോ മാതാവിനോ ബ്രാഹ്മണനോ നല്‍കുന്ന വാക്ക് ഒരിക്കലും വ്യര്‍ത്ഥമാകരുത്. പിതാവിന്റെ  പ്രതിജ്ഞ പ്രകാരം ഞാന്‍ വനത്തിലേക്കു പോകണമെന്ന് മാതാവായ കൈകേയി ആജ്ഞാപിക്കുകയുണ്ടായി. ആ ആജ്ഞയെ ഞാന്‍ നിഷേധിക്കുകയില്ല. അതുകൊണ്ട് വീരനായ കുമാരാ, ഭരണം പിടിച്ചെടുക്കുന്നതും രാജാവിനെ ബന്ദിയാക്കുന്നതും മറ്റുമായ ചിന്തകള്‍ ഉപേക്ഷിക്കൂ. ധര്‍മ്മത്തിന്റെ പക്ഷത്തു നില്‍ക്കൂ. എന്റെ തിരുമാനത്ത അനുസരിക്കൂ’.

(തുടരും)

pillaivnsreekaran@gmail.com

 9496166416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.