Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്റെ വാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:07 am IST
inSamskriti

ജനങ്ങള്‍ രാമനോടായി പറഞ്ഞു; അങ്ങയുടെ പിതാവിന്റെയും പിതാമഹന്റെയും ധര്‍മവും നീതിയും ഞങ്ങള്‍ക്കു സുപരിചിതമത്രേ. അങ്ങും അവയെ നിലനിര്‍ത്തണം. അമിതതേജസ്വിയായ അങ്ങ് പി

താവിന്റെ കൊട്ടാരത്തില്‍ നിന്നും അഭിഷിക്തനായി പുറത്തേക്കു വരുന്നതു കാണുവാനുള്ള ഭാഗ്യത്തേക്കാള്‍ വലുതായി ഒന്നും ഞങ്ങള്‍ക്കു വേണ്ട. രാമന്‍ പോകുമ്പോള്‍ അദ്ദേഹത്തെയൊന്നു ദര്‍ശിക്കാത്തവരുടേയും രാമന്റെ ദൃഷ്ടി തങ്ങളില്‍ പതിയാത്തവരുടേയും മനഃസാക്ഷിയവരെ കുറ്റപ്പെടുത്തും.

ഇന്ദ്രന്റെ രാജഗൃഹത്തിനു തുല്യമായ കൊട്ടാരത്തില്‍ തന്റെ പിതാവിനെ ദര്‍ശിക്കുവാനെത്തിയ രാമന്‍ വില്ലാളികളാല്‍ സംരക്ഷിച്ചുപോന്ന മൂന്നു പ്രവേശനകവാടങ്ങളും കടന്ന് ഇനിയുള്ള രണ്ടു കവാടങ്ങളെ കാല്‍നടയാല്‍ നടന്ന് പിതാവിന്റെ അന്തഃപുരത്തിലേക്കു കടക്കുമ്പോള്‍ പുറത്ത് ജനം ചന്ദ്രോദയം കാത്തിരിക്കുന്ന സമുദ്രത്തേപ്പോലെ ആകാംക്ഷാഭരിതരായി കാത്തുനിന്നിരുന്നു.

വിഷണ്ണനും ഖിന്നനുമായ പിതാവിനെയാണ് രാമന്‍ മാതാവിനൊപ്പം(കൈകേയി) കണ്ടത്. രാമന്‍ പിതാവിന്റെയും മാതാവിന്റെയും ചരണങ്ങളില്‍ നമസ്‌കരിച്ചു. ‘രാമാ’ എന്നുമാത്രം വിളിച്ച രാജാവ് ദുഃഖത്താല്‍ ഒന്നും പറയാന്‍ കഴിയാതെ നിറഞ്ഞ കണ്ണുകളോടെയിരുന്നു. രാജാവിന്റെ ഈ ദുഃഖാവസ്ഥയുടെ കാരണം രാമനു മനസ്സിലാകുന്നതിനുമപ്പുറമായിരുന്നു. രാമന്‍ കൈകേയിയെ വന്ദിച്ചതിനുശേഷം അവരോടായി പറഞ്ഞു  ‘പി

താവ് എന്തുകൊണ്ടാണ് ദുഃഖിതനും കോപിഷ്ഠനുമായിരിക്കുന്നത്? എന്നില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടോ? എന്റെ മാതാക്കളോടോ ഭരതനോടോ ശത്രുഘ്‌നനോടോ അരുതാത്തതായി ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തുവോ? പിതാവിനെ അസന്തുഷ്ടനാക്കിയും അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചും ഞാന്‍ ഒരു നിമിഷം പോലും ജീവിക്കയില്ല. ദേവീ, പിതാവിന്റെ ദുഃഖത്തിനു കാരണമെന്തെന്നെന്നോടു പറഞ്ഞാലും’. 

തന്റെ ലക്ഷ്യം ഏതുവിധവും നിറവേറ്റുവാനായി ദൃഢമായുറപ്പിച്ച മനസ്സോടെ കൈകേയി പറഞ്ഞു ‘രാജാവ് ക്രുദ്ധനുമല്ല ദുഃഖിതനുമല്ല. അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു കാര്യം നിന്നെ വേദനിപ്പിക്കേണ്ടെന്നു കരുതി പറയാതിരിക്കുകയാണ്. എന്നോടു പ്രതിജ്ഞ ചെയ്ത ഒരുകാര്യം നിന്നോടു പറയുവാന്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും ശബ്ദം പുറത്തേക്കു വരുന്നില്ലത്രേ. രാജാവ് സത്യത്തില്‍നിന്നും വ്യതിചലിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ നിന്നോടെല്ലാം പറയാം. രാജാവ് പറയാനുദ്ദേശിച്ച കാര്യം നല്ലതോ അല്ലാത്തതോ എന്തായാലും നടപ്പാക്കാമെന്നുറപ്പു തരാമെങ്കില്‍ മാത്രം, ഞാന്‍ എല്ലാം പറയാം’.

‘ഇത്തരം വാക്കുകള്‍ ദുഃഖകരങ്ങളത്രേ. എന്റെ ചക്രവര്‍ത്തിയും ഗുരുവും സുഹൃത്തുമായ പിതാവ് എന്താഗ്രഹിക്കുന്നുവോ അതു ഞാന്‍ ചെയ്തിരിക്കും. വിഷം കഴിക്കുവാനോ സമുദ്രത്തിലോ അഗ്നിയിലോ ചാടുവാനോ പറയുകയാണെങ്കിലും അതെനിക്കു സ്വീകാര്യമാണ്. രാമന്‍ ഒരേ കാര്യം രണ്ടു തവണ പറയാറില്ല. എന്താണു വേണ്ടതെന്ന് മാതാവു പറഞ്ഞാലും’  രാമന്റെ മറുപടി ഇപ്രകാരമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.