Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദോക്‌ലാമില്‍ ചൈനീസ് നീക്കമില്ലെന്ന് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 03:18 am IST
in Kerala

ന്യൂദല്‍ഹി: ദോക് ലാമില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സദാ സജ്ജമാണെന്ന് ഇന്ത്യന്‍ സേന, മാത്രമല്ല പ്രദേശത്ത് അസാധാരണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ചൈന നടത്തുന്നില്ലെന്നും സേന അറിയിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധിസഭാ സമ്മേളനത്തില്‍ യുഎസ് വനിതാ പ്രതിനിധി ദോക് ലാമില്‍ ചൈന വീണ്ടും അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനെ ചെറുക്കാന്‍ ഇന്ത്യയോ ഭൂട്ടാനോ സമയോചിത ഇടപെടല്‍ നടത്തുന്നില്ലെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള 100 ചതുരശ്ര കിലോമീറ്റര്‍ ടോര്‍സ നുല്ലഹ് ത്രിജംഗ്ഷന്റെ അതിര്‍ത്തി മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്നതിന് ഇതുവരെ ചൈനയും സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇവിടെ ഏതെങ്കിലും രീതിയിലുള്ള കടന്നുകയറ്റമുണ്ടായാല്‍ സേനയ്‌ക്ക് അറിയാന്‍ സാധിക്കും. മൂന്നു സേനകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴിവിടെ നടക്കുന്നത്. സൈനിക പോസ്റ്റുകളിലുള്ള സൈനികര്‍ക്ക് മാറ്റമുണ്ടാകുമ്പോള്‍ തസ്തികകള്‍ താല്‍ക്കാലികമായി ഇരട്ടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

ദോക്‌ലാമിന്റെ മേധാവിത്വം ഇന്ത്യയാണ് കൈയാളുന്നത്. ചൈന ഇവിടെ മിസൈലുകളും മറ്റും എത്തിച്ചിട്ടുണ്ടെങ്കിലും ഇത് തൊടുക്കാനുള്ള സ്ഥലം പോലും ചൈനയുടെ കൈവശമില്ല. ഏതെങ്കിലും രീതിയിലൊരു നീക്കമുണ്ടായാല്‍ തുടക്കത്തിലെ സൈന്യം അറിയുമെന്നും സേന വ്യക്തമാക്കി. മാത്രമല്ല, ഭൂട്ടാനും അതിര്‍ത്തിയില്‍ ചൈനീസ് നീക്കത്തെ നിരീക്ഷിക്കാന്‍ മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ദോക് ലാമില്‍ ചൈന അനധികൃത പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് 73 ദിവസത്തിനു ശേഷമാണ് അയവു വന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.