തിരുവനന്തപുരം: വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്.
കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്. 44 സ്വര്‍ണ്ണ ബിസ്‌കറ്റുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. അന്താരാഷ്‌ട്ര സ്വര്‍ണ്ണക്കടത്ത് ലോബിയിലെ പ്രധാനിയാണ് ഇയാളെന്നാണ് സംശയം.
















