Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എൻസി ലാവ്‌ലിൻ കേസ്; പിണറായി വിചാരണ നേരിടണം: സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 03:10 am IST
in Kerala

ന്യൂദല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ കൊച്ചി യൂണിറ്റ് എസ്.പി എ. ഷിയാസ് ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും പറയുന്നത്. 

ലാവ്‌ലിന്‍ കരാറില്‍ വരുത്തിയ മാറ്റം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ സാധ്യമാവില്ലെന്ന് സിബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത് ലാവ്‌ലിന്‍  കമ്പനിയുടെ അതിഥിയായി പിണറായി വിജയന്‍ കാനഡയിലെത്തിയ സമയത്താണെന്നും സിബിഐ വിശദീകരിക്കുന്നു. സിബിഐയുടെ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഇപ്രകാരം: 

ജി. കാര്‍ത്തികേയന്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1996 ഫെബ്രുവരി രണ്ടിന് ഒപ്പുവച്ച കണ്‍സള്‍ട്ടന്‍സി കരാര്‍ 1997 ഫെബ്രുവരി പത്തിന് സപ്ലൈ കരാറാക്കിയത് അന്നത്തെ വൈദ്യുതിമന്ത്രി പിണറായിയുടെ പങ്കോടെയാണ്. കരാറില്‍ ഈ മാറ്റം വരുത്തുമ്പോള്‍ ലാവ്‌ലിന്റെ അതിഥിയായി പിണറായി കാനഡയിലുണ്ട്. തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും സന്ദര്‍ശനസമയത്തുണ്ടായി.

പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരറിയാതെ കരാറില്‍ മാറ്റം വരുത്താനാവില്ല. മൂവരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചില്ല. കരാറോടെ ലാവ്‌ലിന്‍ കമ്പനിക്ക് വലിയ ലാഭവും കെഎസ്ഇബിയ്‌ക്ക് വന്‍ നഷ്ടവുമുണ്ടായി. പിണറായി അടക്കം മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചകളാണ് ലാവ്‌ലിന് കോടികള്‍ നേടിക്കൊടുത്തത്. 

പിണറായി അടക്കം മൂന്നുപേരെ ഒഴിവാക്കിയത് തെറ്റായ നടപടിയാണ്. ക്രിമിനല്‍ നടപടിചട്ടത്തിലെ 239 പ്രകാരം സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കും മാര്‍ഗരേഖകള്‍ക്കും വിരുദ്ധമായാണ് പ്രതികളെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയുള്ള വിചാരണ കോടതിയുടെ വിധി. ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ല. 

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് കഴിഞ്ഞ ആഗസ്ത് 22ന് ഹൈക്കോടതി ഭാഗികമായി ശരിവച്ചിരുന്നു. പിണറായിക്ക് പുറമേ മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ ജനറേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരി രംഗ അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി.രാജശേഖരന്‍ നായര്‍ അടക്കമുള്ള മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ മൂന്നു പേരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ പോലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്രിമിനല്‍ നടപടി ചട്ടം 379 വകുപ്പ് പ്രകാരം ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാടെടുക്കാന്‍ കഴിയില്ലെന്നാണ് മൂന്നു പേരുടെയും പ്രധാന വാദം.  സുപ്രീംകോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി നിര്‍ദേശപ്രകാരം സിബിഐ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ആഗസ്റ്റ് 17ന് സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

India

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

Main Article

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

Article

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.