തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഭരണകക്ഷി യൂണിയനുകള്‍ ഉള്‍പ്പെടെ പണിമുടക്കിന്. സിഐടിയു, എഐടിയുസി യൂണിയനുകള്‍ ഉള്‍പ്പടെയുളള സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് പണിമുടക്ക്. ആറിന് രാത്രി 12 മണി മുതല്‍ ഏഴിന് രാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനപണിമുടക്ക് നടത്തുന്നതെന്ന് അറിയിച്ചു. കെഎസ്ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടി യുസി), കെഎസ്ടിഡബ്ല്യുയു (ഐഎന്‍ടിയുസി), കെഎസ്ടിഡി യു (ഐഎന്‍ടിയുസി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
















